മാത്യു കുഴൽനാടനടക്കമുള്ളവർക്ക്‌ ജാമ്യം

കോതമംഗലം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത മാത്യു കുഴൽനാടൻ എം എൽ എയടക്കമുള്ളവർക്ക് ജാമ്യം. കോടതിയിൽ ഹാജരാക്കിയ കഴൽനാടൻ അടക്കമുള്ളവരെ റിമാൻഡ് ചെയ്യണം എന്ന പൊലീസിന്റെ ആവശ്യം തള്ളിയാണ് കോടതി ജാമ്യം നൽകിയത്. കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളൂ.

നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ചതിനാണ് മാത്യു കുഴൽനാടൻ എം എൽ എയടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കുഴൽനാടനും എറണാകുളം ഡി സി സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസുമടക്കം 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലം പ്രയോഗിച്ചാണ് പൊലീസ് കുഴൽനാടൻ അടക്കമുള്ളവരെ സമരപന്തലിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പൊലീസ് ബസും ജീപ്പും കോൺഗ്രസ് പ്രവർത്തകർ തകർത്തിരുന്നു.

ഇതിന് പിന്നാലെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രവ‍ർത്തകരുടെ പ്രതിഷേധവും ശക്തമായിരുന്നു. തലസ്ഥാനത്തടക്കം അതിശക്തമായ പ്രതിഷേധമാണ് ഉയർന്നത്. തിരുവനന്തപുരത്ത് സെക്രെട്ടെറിയേറ്റിന് മുന്നിലെ സമരമുഖത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവ‍ർ നേരിട്ടെത്തിയിരുന്നു.

mathew kuzhalnadan get bail in court

More Stories from this section

family-dental
witywide