
ന്യൂയോര്‍ക്ക്: പത്തനംതിട്ട, തുമ്പമൺ സ്വദേശിയായിരുന്ന ചരിവുപറമ്പില്‍ മാത്യു സാമുവല്‍ (ജോയിക്കുട്ടി-67) റോക്ക് ലാന്‍ഡില്‍ ജനുവരി 16-നു നിര്യാതനായി. ചരിവുപറമ്പില്‍ മാത്യുവിന്റെയും അന്നമ്മയുടെയും മകനായിരുന്നു. റോക്കലാന്‍ഡ് കൗണ്ടി മെൻ്റല്‍ ഹെൽത്ത് ഡിപ്പാര്‍ട്ട്‌മെൻ്റിൽ അക്കൗണ്ടൻ്റായിരുന്നു. സെൻ്റ് ജയിംസ് മാര്‍ത്തോമ്മാ ചര്‍ച്ച് സൺഡേ സ്‌കൂൾ അധ്യാപകനും സൂപ്രണ്ടുമായിരുന്നു.
ഭാര്യ: റോസ്. മക്കള്‍: ഡയസ് സാമുവല്‍, ഡെന്നിസ് സാമുവല്‍.
മരുമക്കള്‍: ശ്രേയ, കൊറിന്‍. കൊച്ചുമക്കള്‍: ബെഞ്ചമിന്‍, അബിഗെയ്ല്‍, ഏമറി.
കേരള സർവകലാശാലയിൽ അധ്യാപകനായിരുന്നു മാത്യു. അഞ്ചു വര്‍ഷത്തിനു ശേഷം മസ്‌കറ്റിലും പിന്നീട് ദുബായിയിലും അക്കൗണ്ടിങ് രംഗത്ത് ജോലി ചെയ്തു. 2003-ല്‍ അമേരിക്കയിലേക്ക് കുടിയേറി.
പൊതുദര്‍ശനം: ജനുവരി 19 വൈകിട്ട് 5 മുതല്‍ 9 വരെ: സെന്റ് ജെയിംസ് മാർത്തോമ്മാ ചര്‍ച്ച്, 42 4ത് സ്റ്റ്രീറ്റ്, ഹില്‌ബേണ്‍, ന്യു യോര്‍ക്ക്-10931
സംസ്‌കാര ശുശ്രുഷ: ജനുവരി 20; പൊതുദർശനം രാവിലെ 8:30 മുതല്‍ 10 വരെ; തുടർന്ന് സര്‍വീസ്: സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ചര്‍ച്ച്
സംസ്‌കാരം ടാപ്പന്‍ റിഫോംഡ് ചര്‍ച്ച് സെമിത്തെരി, 32 ഓള്‍ഡ് ടാപ്പന്‍ റോഡ്, ടാപ്പന്‍, ന്യു യോര്‍ക്ക്-10983
Mathew Samuel died at Rockland












