
ന്യൂയോർക്ക്: മല്ലപ്പള്ളി കീഴ്വായ്പൂർ പാണ്ടിച്ചേരിൽ കുടുംബാംഗമായ മത്തായി തോമസ് (ജോയി –89) ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ഹണ്ടിങ്ങ്ടണിൽ നിര്യാതനായി. 1972-ൽ അമേരിക്കയിലേക്ക് കുടിയേറിയ മത്തായി തോമസ് മൻഹാട്ടനിൽ സിറ്റി ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. മെറിക്കിലുള്ള ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. പൊതുദർശനം 17-ന് വെള്ളി വൈകിട്ട് 4.30 മുതൽ 8:30 വരെ ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ. സംസ്കാര ശുശ്രൂഷ 18 ന് ശനി (നാളെ) രാവിലെ 8. 30 മുതൽ ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ. സംസ്കാരം 11 മണിക്ക് ഫാമിങ്‌ഡെയിൽ പയിൻലോൺ സെമിത്തേരിയിൽ. (Pine-lawn Cemetery, 2030 Wellwood Avenue, Farmingdale, NY 11735). ഭാര്യ: റേച്ചൽ (തങ്കമ്മ). മക്കൾ: അനിൽ തോമസ്, അരുൺ തോമസ്. മരുമക്കൾ ഡോ. സൂസൻ, ക്രിസ്സി. കൊച്ചു മക്കൾ: ബ്രെയന്ന, ജൊനാഥൻ, നീന, കെയ്റ്റ്, അയാൻ.
Mathew Thomas Obit













