മാതൃഭൂമി ചീഫ് സബ്ബ് എഡിറ്റര്‍ ടി. ഷിനോദ് കുമാർ അന്തരിച്ചു

കോഴിക്കോട്: മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ പാവങ്ങാട് പുത്തൂര്‍ ക്ഷേത്രത്തിന് സമീപം ‘ഷാമിന്‍’ വീട്ടില്‍ ടി.ഷിനോദ് കുമാര്‍ (52) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മാതൃഭൂമി ജേണലിസ്റ്റ് യൂണിയന്‍ (എം.ജെ.യു.) സംസ്ഥാന വൈസ് പ്രസിഡന്റും കോഴിക്കോട് പ്രസ് ക്‌ളബിന്റെ നിയുക്ത ട്രഷററുമായിരുന്നു. എം.ജെ.യു. സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ പ്രസിഡന്റ്, കെ.യു.ഡബ്‌ള്യു.ജെ. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, പുത്തൂര്‍ ദുര്‍ഗാദേവി ക്ഷേത്ര കമ്മിറ്റി അംഗം, കോഴിക്കോട് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (കല) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തത്തനാടത്ത് കുടുംബാംഗമാണ് ഷിനോദ് കുമാര്‍. ഭാര്യ: ആര്‍. രജിമ (അധ്യാപിക, ഇരിങ്ങല്ലൂര്‍ ജി.എച്ച്.എസ്.എസ്., പാലാഴി). മക്കള്‍: പാര്‍വ്വതി ഷിനോദ് (ദേവഗിരി കോളേജ് വിദ്യാര്‍ഥിനി), ഗായത്രി ഷിനോദ് (സെയ്ന്റ് മൈക്കിള്‍സ് ഗേള്‍സ് എച്ച്.എസ്.എസ്. വിദ്യാര്‍ഥിനി). അച്ഛന്‍: പരേതനായ അമ്പ്രമോളി കേശവന്‍ നമ്പ്യാര്‍ (എ.കെ.നമ്പ്യാര്‍- മാതൃഭൂമി റിട്ട. സൂപ്പര്‍വൈസര്‍). അമ്മ: ടി. സത്യവതി (റിട്ട. ചീഫ് പ്രൂഫ് റീഡര്‍, മാതൃഭൂമി). സഹോദരിമാര്‍: ടി. ഷീബ, ടി. ഷാമിന്‍. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10-ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.