
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ 13 മണ്ഡലങ്ങളിലെ മാതൃഭൂമി ന്യൂസ് അഭിപ്രായ സർവെ ഫലം പുറത്തുവിട്ടു. 13 ൽ 12 മണ്ഡലങ്ങളിലും യു ഡി എഫിന് വിജയമോ മുൻതൂക്കമോ പ്രവചിക്കുന്നതാണ് മാതൃഭൂമി ന്യൂസ് P-MARQ സർവേ ഫലം. വയനാട് ഇക്കുറിയും രാഹുൽ ഗാന്ധി റെക്കോഡ് ജയം നേടുമെന്ന് പ്രവചിക്കുന്ന സർവെ, വടകരയിൽ മാത്രമാണ് എൽ ഡി എഫിന് മേൽക്കൈ പ്രവചിച്ചിട്ടുള്ളത്.
മലപ്പുറത്ത് ലീഗ് വമ്പൻ വിജയം നേടുമെന്ന് പറയുന്ന അഭിപ്രായ സര്‍വേ ആലത്തൂർ രമ്യ ഹരിദാസും കൊല്ലം എൻ കെ പ്രേമചന്ദ്രനും ഇടുക്കി ഡീൻ കുര്യാക്കോസും പത്തനംതിട്ട ആന്റോ ആന്റണി നിലനിർത്തുമെന്നും പ്രവചിക്കുന്നുണ്ട്. ആലപ്പുഴ യു ഡി എഫും വടകര എൽ ഡി എഫും തിരിച്ചു പിടിക്കുമെന്നാണ് പ്രവചനം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലും മാവേലിക്കരയിലും ആറ്റിങ്ങലിലും യു ഡി എഫിന് മേൽക്കൈ പ്രവചിക്കുന്നുണ്ടെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടാണെന്നാണ് അഭിപ്രായ സര്‍വെ ചൂണ്ടികാട്ടിയത്. തൃശ്ശൂരിൽ കെ മുരളീധരൻ 34% വോട്ടുകൾ നേടുമെന്നാണ് പ്രവചനം. വി എസ് സുനിൽകുമാർ 32% വുമായി രണ്ടാമതും എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി 31% വോട്ടുനേടി മൂന്നാമതാകുമെന്നും പ്രവചനം പറയുന്നു. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിന് 41% വോട്ട് പ്രവചിക്കുമ്പോൾ 40 % വോട്ടുകളുമായി സി എ അരുൺകുമാർ തൊട്ടുപിന്നിലുണ്ട്. ആറ്റിങ്ങലിൽ അടൂർ പ്രകാശിന് 34% വോട്ട് പ്രവചിക്കുമ്പോൾ 33% വോട്ടുകളുമായി വി ജോയിയും 29 % വോട്ടുകളുമായി വി മുരളീധരനും തൊട്ടുപിന്നിലുണ്ട്.
വയനാട്ടിൽ രാഹുൽ ഗാന്ധി 60% വോട്ട് സ്വന്തമാക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. കോട്ടയത്ത് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് അടി പതറുമെന്നാണ് സർവേ പ്രവചനം. ഇവിടെ യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനാണ് വിജയസാധ്യത.
13 മണ്ഡലങ്ങളിലെ പ്രവചനം ഇങ്ങനെ
1 ആറ്റിങ്ങൽ
അടൂർ പ്രകാശ് (UDF) – 34% വി ജോയി (LDF) – 33% വി മുരളീധരൻ (NDA) – 29%
2 കൊല്ലം
എൻ കെ പ്രേമചന്ദ്രൻ (UDF) – 47% എം മുകേഷ് (LDF) – 36% ജി കൃഷ്ണകുമാർ (NDA) – 14%
3 മാവേലിക്കര
കൊടിക്കുന്നേൽ സുരേഷ് (UDF) – 41% സി എ അരുൺകുമാർ (LDF) – 40% ബൈജു കലാശാല (NDA) – 17%
4 പത്തനംതിട്ട
ആന്റോ ആന്റണി (UDF) – 37% തോമസ് ഐസക് (LDF) – 33% അനിൽ ആന്റണി (NDA) – 26%
5 ആലപ്പുഴ
കെ സി വേണുഗോപാൽ (UDF) – 44% എ എം ആരിഫ് (LDF) – 38%ശോഭാ സുരേന്ദ്രൻ (NDA) – 16%
6 കോട്ടയം
ഫ്രാൻസിസ് ജോർജ് (UDF) – 42% തോമസ് ചാഴിക്കാടൻ (LDF) – 39% തുഷാർ വെള്ളാപ്പള്ളി(NDA) – 15%
7 ഇടുക്കി
ഡീൻ കുര്യാക്കോസ് (UDF) – 44% ജോയ്സ് ജോർജ് (LDF) – 36% സംഗീത വിശ്വനാഥൻ (NDA) – 14%
8 തൃശ്ശൂർ
കെ മുരളീധരൻ (UDF) – 34% വി എസ് സുനിൽകുമാർ (LDF) – 32% സുരേഷ് ഗോപി (NDA) – 31%
9 ചാലക്കുടി
ബെന്നി ബെഹനാൻ (UDF) – 40% സി രവീന്ദ്രനാഥ് (LDF) – 35% കെ എ ഉണ്ണികൃഷ്ണൻ (NDA) – 14%
10 വയനാട്
രാഹുൽ ഗാന്ധി (UDF) – 60% ആനി രാജ (LDF) – 25% കെ സുരേന്ദ്രൻ (NDA) – 12%
11 മലപ്പുറം
ഇ ടി മുഹമ്മദ് ബഷീർ (UDF)-54% വി വസീഫ് (LDF) – 33% ഡോ. അബ്ദുൾ സലാം (NDA) – 10%
12 ആലത്തൂർ
രമ്യ ഹരിദാസ് (UDF) – 44% കെ രാധാകൃഷ്ണൻ (LDF) – 41% ടി എൻ സരസു (NDA) – 13%
13 വടകര
കെ കെ ശൈലജ (LDF) – 44% ഷാഫി പറമ്പിൽ (UDF) – 41% പ്രഫുൽ കൃഷ്ണ (NDA) – 14%
mathrubhumi news lok sabha election 2024 survey result details