ഐസ്ക്രീമിനൊപ്പം കെച്ചപ്പ്; എഐ ഡെലിവറി സംവിധാനത്തോട് ഗുഡ് ബൈ പറഞ്ഞ് മക്ഡോണൾഡ്സ്

വാഷിങ്ടൺ: ഓർഡർ മിക്സ്-അപ്പുകളുടെ വീഡിയോകൾ ഓൺലൈനിൽ വൈറലായതിനെത്തുടർന്ന് തിരഞ്ഞെടുത്ത ഡ്രൈവ്-ത്രൂ റെസ്റ്റോറൻ്റുകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സഹായത്തോടെയുള്ള ഓർഡറിംഗ് ട്രയൽ മക്‌ഡൊണാൾഡ് അവസാനിപ്പിക്കുന്നു. തങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാ​ങ്കേതികവിദ്യയുടെ പിന്തുണ നൽകുന്ന ഐ.ബി.എമ്മുമായുള്ള കരാർ അവസാനിപ്പിക്കുകയാണെന്ന് മക്ഡോണാൾഡ്സ് അറിയിച്ചു. 2021 മുതലുള്ള കരാർ തിങ്കളാഴ്ചയാണ് കമ്പനി അവസാനിപ്പിച്ചത്.

വർധിച്ചുവരുന്ന ചെലവ് കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യ സ്വീകരിക്കാൻ റെസ്റ്റോറൻ്റ് ശൃംഖലകൾ തിരക്കുകൂട്ടുന്ന സാഹചര്യത്തിലാണ് 100 ഓളം ഔട്ട്‌ലെറ്റുകളിൽ നിന്ന് AI- പവർ വോയ്‌സ്-ഓർഡറിംഗ് സിസ്റ്റം പിൻവലിക്കാനുള്ള കമ്പനിയുടെ തീരുമാനം.

2021-ലാണ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ തിരഞ്ഞെടുത്ത നിരവധി ഡ്രൈവ്-ത്രൂ റെസ്റ്റോറൻ്റുകളിൽ ഐബിഎമ്മുമായി സഹകരിച്ച് മക്ഡൊണാൾഡ് എഐ ഡെലിവറി സിസ്റ്റം ആരംഭിച്ചത്.

എന്നാൽ, ഓർഡറുകൾ എ.ഐ സംവിധാനം ഉപയോഗിച്ച് വിതരണം ചെയ്യുമ്പോൾ നിരവധി പ്രശ്നങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോകളും നിറഞ്ഞിരുന്നു. ഐസ്ക്രീം ഓർഡർ ചെയ്തയാൾക്ക് അതിനൊപ്പം കെച്ചപ്പ്, ബട്ടർ പോലുള്ള സാധനങ്ങൾ തെറ്റായി നൽകുക. ഓർഡർ മാറി നൽകുക തുടങ്ങിയ പ്രശ്നങ്ങളെല്ലാം എ.ഐ വിതരണത്തിലുണ്ടായിരുന്നു. ഇത്തരം പ്രശ്നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മക്ഡോണാൾഡ്സ് സേവനം നിർത്താൻ ഒരുങ്ങുന്നത്.

More Stories from this section

family-dental
witywide