റൂപർട് മർഡോക് വീണ്ടും വിവാഹിതനാകുന്നു; 92ാം വയസ്സിലും ചെറുതാകുന്നില്ല ചെറുപ്പം, കല്യാണം ജൂണിൽ കാലിഫോർണിയയിൽ

ലോകമാധ്യമ ചക്രവർത്തി റൂപർട് മർഡോക് വീണ്ടും വിവാഹിതനാകുന്നു. 92 വയസ്സായ ഇദ്ദേഹം വിവാഹം ചെയ്യുന്നത് റഷ്യൻ മോളിക്യുലാർ ബയോളജിസ്റ്റ് എലേന സുഖോവ എന്ന 67കാരിയെയാണ്. കഴിഞ്ഞ വർഷം അദ്ദേഹം ഫോക്‌സിൻ്റെയും ന്യൂസ് കോർപ്പറേഷൻ്റെയും ചെയർമാൻ സ്ഥാനം ഒഴിഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ മുൻ ഭാര്യമാരിൽ ഒരാളും ചൈനീസ് സംരംഭകയുമായ വെൻഡി ഡെങ് നടത്തിയ പാർട്ടിക്കിടയാണ് എലേനയും മർഡോക്കും കണ്ടുമുട്ടിയത്. ഇരുവരും ഡേറ്റിങ്ങിലാണ് എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

ഈ വർഷം കാലിഫോർണിയയിലെ മൊറാഗയിലുള്ള ഒരു മുന്തിരിതോപ്പിൽ ജൂണിലായിരിക്കും വിവാഹ ആഘോഷം. ക്ഷണക്കത്തുകൾ അയച്ചു തുടങ്ങിയെന്നാണ് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

മർഡോക്കിൻ്റെ അഞ്ചാമത്തെ വിവാഹമായിരിക്കും ഇത്. ആറു വിവാഹ നിശ്ചയങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പോലീസ് ചാപ്ലിൻ ആൻ ലെസ്‌ലി സ്മിത്തുമായുള്ള വിവാഹനിശ്ചയം 2023 ഏപ്രിലിൽ കഴിഞ്ഞെങ്കിലും വിവാഹത്തിലെത്തിയില്ല.

ഓസ്‌ട്രേലിയൻ ഫ്ലൈറ്റ് അറ്റൻഡൻ്റ് പട്രീഷ്യ ബുക്കർ, സ്കോട്ടിഷ് വംശജയായ പത്രപ്രവർത്തക അന്ന മാൻ, സംരംഭക വെൻഡി ഡെങ്, യുഎസ് മോഡലും നടിയുമായ ജെറി ഹാൾ എന്നിവരായിരുന്നു മർഡോക്കിൻ്റെ മറ്റ് മുൻ പങ്കാളികൾ.

എലേന ഷുക്കോവ മുമ്പ് റഷ്യൻ ശതകോടീശ്വരൻ അലക്സാണ്ടർ സുക്കോവിനെ വിവാഹം കഴിച്ചിരുന്നു, അതേസമയം അവരുടെ സോഷ്യലൈറ്റും ബിസിനസുകാരിയുമായ മകൾ ദാഷ റഷ്യയിലെ പ്രമുഖ ധനികനും രാഷ്ട്രീയക്കാരനുമായ റോമൻ അബ്രമോവിച്ചിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇംഗ്ളിഷ് ഫൂട്ബോൾ ക്ളബായ ചെൽസിയുടെ മുൻ ഉടമയാണ് ഇയാൾ.

ഓസ്‌ട്രേലിയക്കാരനായ റൂപർട്ട് മർഡോക്ക് 1950-കളിലാണ് മാധ്യമ വ്യവസായ രംഗത്ത് പ്രവേശിക്കുന്നത്. 1969-ൽ യുകെയിലെ ന്യൂസ് ഓഫ് ദി വേൾഡും ദി സൺ പത്രങ്ങളും വാങ്ങി.പിന്നീട് ന്യൂയോർക്ക് പോസ്റ്റും വാൾ സ്ട്രീറ്റ് ജേണലും ഉൾപ്പെടെ നിരവധി യുഎസ് പ്രസിദ്ധീകരണങ്ങൾ അദ്ദേഹം വാങ്ങി.

1996-ൽ അദ്ദേഹം ഫോക്സ് ന്യൂസ് ആരംഭിച്ചു – ഇപ്പോൾ യുഎസിൽ ഏറ്റവുമധികം ആളുകൾ കാണുന്ന ടിവി വാർത്താ ചാനലാണ്. ലോകം മുഴുവൻ പടർന്നു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ മാധ്യമ സാമ്പ്രാജ്യം.

Media tycoon Rupert Murdoch (92) is going to get marry in June At USA

More Stories from this section

family-dental
witywide