ചികിത്സാ ചിലവ് താങ്ങാനായില്ല; പാക്കിസ്ഥാനില്‍ 15 ദിവസം പ്രായമായ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി പിതാവ്

ന്യൂഡല്‍ഹി: പതിനഞ്ചു ദിവസംമാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനോട് ക്രൂരതകാട്ടി പിതാവ്. ദാരുണവും ഭയാനകവുമായ സംഭവത്തിന് സാക്ഷ്യം വഹിച്ച് പാക്കിസ്ഥാന്‍. തന്റെ കൈക്കുഞ്ഞായ മകളെ ജീവനോടെ കുഴിച്ചുമൂടിയ തയ്യബ് എന്നപിതാവിന് പറയാനുള്ളത് സാമ്പത്തിക ബുദ്ധിമുട്ടിന്റെ കഥയും.

കുഞ്ഞിനെചികിത്സിക്കാന്‍ പണമില്ലാതെ വളരെ ബുദ്ധിമുട്ടിലായിരുന്നുവെന്നും അതിനാലാണ് മകളെ ജീവനോടെ കുഴിച്ചുമൂടിയതെന്നുമാണ് പിതാവ് പറയുന്നത്.
നവജാതശിശുവിനെ ചാക്കില്‍ കെട്ടിവയ്ക്കുകയും പിന്നീട് കുഴിച്ചിടുകയും ചെയ്‌തെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കുറ്റം സമ്മതിച്ച തയ്യബിനെതിരെ കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.

അതേസമയം, കോടതി നിര്‍ദ്ദേശപ്രകാരം, പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ നടത്തുകയും കുഴിച്ചിട്ട സ്ഥലത്തടക്കം ഫോറന്‍സിക് പരിശോധന നടത്തുകയും ചെയ്യും.