അമേരിക്കൻ സംവിധായകൻ ഫ്രാൻസിസ് കപ്പോളയ്‌ക്കെതിരെ ലൈംഗികാരോപണവുമായി അണിയറപ്രവർത്തകർ; ഗോഡ്ഫാദർ സംവിധായകൻ ജൂനിയർ നടിമാരെ ചുംബിച്ചു

ഗോഡ്ഫാദർ ട്രൈലോളജി സംവിധായകൻ ഫ്രാൻസിസ് ഫോർഡ് കപ്പോളക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മെഗാലോപോളിസിന്റെ അണിയറപ്രവർത്തകർ. ഷൂട്ടിങ്ങിനിടെ ജൂനിയർ ആർട്ടിസ്റ്റുകളായ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്നാണ് 84കാരനായ സംവിധായകനെതിരെയുള്ള ആരോപണം. അര്‍ധനഗ്നരായ ജൂനിയര്‍ നടിമാരില്‍ ചിലരെ കപ്പോള ചുംബിച്ചു എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

നൈറ്റ് ക്ലബ്ബ് ഷൂട്ടിനിടെയാണ് അപമര്യാദയായ പെരുമാറ്റമുണ്ടായത്. സെറ്റിലെത്തി സംവിധായകന്‍ ടോപ് ലെസ്സായി നില്‍ക്കുന്ന നടിമാരെ ചുംബിക്കുകയായിരുന്നു. സ്ത്രീകളോട് പെരുമാറുന്ന കാര്യത്തില്‍ പലപ്പോഴും സംവിധായകന്‍ ഓള്‍ഡ് സ്‌കൂള്‍ ആണെന്നാണ് അണിയറ പ്രവര്‍ത്തകരുടെ ആരോപണം. സ്ത്രീകളെ പിടിച്ച് മടിയില്‍ ഇരുത്തുന്നതുപോലുള്ള കാര്യങ്ങള്‍ അദ്ദേഹം ചെയ്യാറുണ്ടെന്നും അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ ദി ഗാര്‍ഡിയനോട് പറഞ്ഞു.

കൂടാതെ ഒരു രംഗം പോലും ഷൂട്ട് ചെയ്യാതെ കപ്പോള മണിക്കൂറുകളോളം അണിയറ പ്രവര്‍ത്തകരെ കാത്തിരിപ്പിക്കുമെന്നുമാണ് ആരോപിക്കുന്നത്. കാന്‍ ചലച്ചിത്ര മേളയിലൂടെ മെഗാലോപോളിസ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നതിനിടെയാണ് ഗുരുതര ആരോപണവുമായി അണിയറപ്രവര്‍ത്തകര്‍ എത്തുന്നത്. മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

More Stories from this section

dental-431-x-127
witywide