
ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തോല്‍വി സമ്മതിച്ച് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും പി ഡി പി സ്ഥാനാര്‍ഥിയുമായ ഇല്‍ത്തിജ മുഫ്തി. ബിജ്ബിഹേര മണ്ഡലത്തിലാണ് ഇല്‍ത്തിജ മുഫ്തി മത്സരിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സിന്റെ (എന്‍സി) ബഷീര്‍ അഹമ്മദ് ഷാ വീരിയാണ് ഈ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്.
വോട്ടെണ്ണല്‍ പകുതി റൗണ്ട് പിന്നിട്ടപ്പോഴേക്കും ഇല്‍ത്തിജ മുഫ്തി പിന്നിലായിരുന്നു. അതേസമയം തോല്‍വി ഉറപ്പിച്ചതോടെ ജനവിധി എന്തായാലും അംഗീകരിക്കുന്നുവെന്ന് ഇല്‍ത്തിജ മുഫ്തി പറഞ്ഞു. സാമൂഹ്യ മാധ്യമമായ എക്‌സിലാണ് തോല്‍വി അംഗീകരിക്കുന്നുവെന്ന് ഇല്‍ത്തിജയുടെ ട്വീറ്റ് എത്തിയത്.