‘കമലാ ഹാരിസ് പ്രസിഡന്റാകാൻ മെലാനിയ അതീവമായി ആഗ്രഹിക്കുന്നു’; വമ്പൻ ആരോപണവുമായി ആന്റണി സ്കരാമൂച്ചി

ന്യൂഡൽഹി: ഡൊണാൾഡ് ട്രംപിൻ്റെ ഭാര്യ മെലാനിയ ഡെമോക്രാറ്റ് പ്രസിഡൻറ് സ്ഥാനാർഥി കമലാ ഹാരിസിന് വേണ്ടി രഹസ്യമായി പ്രവർത്തിക്കുന്നുവെന്ന് ആരോപണവുമായി വൈറ്റ് ഹൗസ് മുൻ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആൻ്റണി സ്കരാമുച്ചി. ഡൊണാൾഡ് ട്രംപിനെ വെറുക്കുന്നു എന്നതിനാലാണ് മെലാനിയ ട്രംപ് കമലാ ഹാരിസിനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

കമലാ ഹാരിസിൻ്റെ വിജയത്തിനായി മെലാനിയക്ക് ആ​ഗ്രഹമുണ്ടെന്നും മീഡിയസ്‌ടച്ച് പോഡ്‌കാസ്റ്റിലെ സമീപകാല അഭിമുഖത്തിൽ സ്കരാമുച്ചി അവകാശപ്പെട്ടു. ഭർത്താവ് ഡൊണാൾഡ് ട്രംപിൻ്റെ രാഷ്ട്രീയ പ്രചാരണ റാലികളിൽ മെലാനിയയെ കാണാതിരുന്നപ്പോഴാണ് സ്കരാമുച്ചിയുടെ പരാമർശം. ചില ധനസമാഹരണ പരിപാടികളിലും ട്രംപിനെതിരെ വധശ്രമം നടന്ന റാലിയിലും മാത്രമാണ് മെലാനിയയെ കണ്ടത്.

കമലാ ഹാരിസ് വൈറ്റ് ഹൗസിൽ പ്രസിഡന്റായി എത്തുന്നത് കാണാൻ മെലാനിയ ട്രംപിന് താൽപ്പര്യമുണ്ടെന്ന് ബെൻ മെയ്സെലസുമായി സംസാരിച്ച സ്കരാമുച്ചി അവകാശപ്പെട്ടു. ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ട്രംപിനെ വെറുക്കുന്നതിനാലാകാം അവർ കമലയെ ആ​ഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്കരാമുച്ചി പറഞ്ഞു.

മെലാനിയയെ പോലെ തന്നെ എൻ്റെ ഭാര്യയും ട്രംപിനെ വെറുക്കുന്നുവെന്നും സ്കരാമൂച്ചി പറഞ്ഞു. 2017-ൽ വെറും പതിനൊന്ന് ദിവസത്തേക്ക് മാത്രം വൈറ്റ് ഹൗസിൽ കമ്മ്യൂണിക്കേഷൻ ചുമതല വഹിച്ചിരുന്ന ഉദ്യോ​ഗസ്ഥനാണ് സ്കാരാമൂച്ചി. പിന്നീട്, ഡൊണാൾഡ് ട്രംപ് അദ്ദേഹത്തെ പുറത്താക്കി.

Melania Trump Hates Donald Trump, Wants Kamala Harris To Win, alleges Scaramucci

More Stories from this section

family-dental
witywide