
കൊച്ചി: മലയാളി സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ഹേമാ കമ്മിഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് ‘അമ്മ’ സംഘടന ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ വാദങ്ങള്‍ തള്ളി തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. സിദ്ദിഖ് പറഞ്ഞതില്‍ ക്രൂരമായ പരിഹാസമാണുള്ളതെന്നും അമ്മയിലെ അംഗങ്ങള്‍ തന്നെ ഹേമ കമ്മീഷനില്‍ മൊഴി കൊടുത്തിട്ടുണ്ടെന്നുമാണ് ദീദി ദാമോദരന്‍ ചൂണ്ടിക്കാട്ടുന്നത്.
ജോമോളുടെ കതകില്‍ ആരും തട്ടിയിട്ടുണ്ടാകില്ല. പക്ഷെ അവരുടെ കൂടെ ഉള്ളവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാക്കണമെന്നും ചരിത്രം കുറച്ച് കൂടി ജോമോള്‍ മനസ്സിലാക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് എല്ലാ സിനിമാക്കാരെയും കുറിച്ചല്ലെന്നും ദീദി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച അവര്‍ അധികാരത്തിലുള്ളവര്‍ ഇച്ഛാ ശക്തിയുള്ളവരെങ്കില്‍ ഹേമാക്കമ്മറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടാകുമെന്നും ‘അമ്മ’ യില്‍ വിശ്വാസമില്ലെന്നും വ്യക്തമാക്കിയിരുന്നു.















