മെക്‌സിക്കോ തിരഞ്ഞെടുപ്പ്: രാജ്യത്തിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റായി ക്ലോഡിയ ഷെയിൻബോം അധികാരമേറ്റു

മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റാകാൻ ക്ലോഡിയ ഷെയ്ൻബോം.  58.3 ശതമാനം വോട്ടുകൾ നേടിയാണ് മൊറേന പാർട്ടിയുടെ സ്ഥാനാർഥിയായ ക്ലോഡിയ ഷെയിൻബോം തിരഞ്ഞെടുക്കപ്പെട്ടത്. മുൻ കാലാവസ്ഥ ശാസ്ത്രജ്ഞയായിരുന്നു ക്ലോഡിയ.

ക്ലൗഡിയയുടെ പ്രധാന എതിരാളിയായിരുന്ന സൊചിതിൽ ഗാൽവേസിന് 26.6 ശതമാനം വോട്ടുകളാണ് നേടാനായത്. തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിലുടനീളം ക്ലോഡിയ ഷെയിൻബോം വിജയിക്കുമെന്ന് ഉറപ്പായിരുന്നു. വലിയ ഭൂരിപക്ഷവും പ്രവചിക്കപ്പെട്ടിരുന്നു. എക്സിറ്റ് പോളുകൾ ഉൾപ്പെടെ ക്ലോഡിയയ്ക്ക് തന്നെയാണ് വിജയം പ്രവചിച്ചിരുന്നത്.

ഷെയ്ൻബോമിൻ്റെ വിജയം മെക്‌സിക്കോയുടെ ഒരു പ്രധാന ചുവടുവയ്പ്പാണ്. മാച്ചോ സംസ്‌കാരത്തിന് പേരുകേട്ട രാജ്യവും ലോകത്തിലെ രണ്ടാമത്തെ വലിയ റോമൻ കത്തോലിക്കാ ജനസംഖ്യയുടെ ആസ്ഥാനവുമാണ് മെക്സിക്കോ. യുണൈറ്റഡ് സ്റ്റേറ്റ്സിലോ മെക്സിക്കോയിലോ കാനഡയിലോ പൊതുതെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ വനിതയായിരിക്കും ഷെയിൻബോം.

More Stories from this section

family-dental
witywide