എംജി സര്‍വകലാശാല കലോത്സവത്തിന് ഇന്ന് കോട്ടയത്ത് തുടക്കം; ഉദ്ഘാടനം മുകേഷ്

കോട്ടയം: കലയുടെ യുവതാളമായ എംജി സര്‍വകലാശാല കലോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് സിനിമാതാരം മുകേഷ് എംഎല്‍എയാണ് കലോത്സവം ഉദ്ഘാടനം ചെയ്യുന്നത്. 215ലധികം കോളേജുകളില്‍ നിന്നായി 7000ലധികം വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും.

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി പകല്‍ 2.30ന് വര്‍ണാഭമായ വിളംബര ജാഥ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നാരംഭിക്കും. സിനിമാ താരങ്ങളായ അനശ്വര രാജന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ മുഖ്യാതിഥികളാകുന്ന ഉദ്ഘാടന ചടങ്ങില്‍ നടന്‍ വിജയരാഘവന്‍, സംവിധായകന്‍ എം.എ നിഷാദ് എന്നിവരെ ആദരിക്കും.

9 വേദികളിലായി 74 ഇനങ്ങളിലായാണ് മത്സരങ്ങള്‍. കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ 13 ഇനങ്ങള്‍ ഇത്തവണ കൂടുതലായി കലോത്സവത്തിനുണ്ടാകും. മാര്‍ച്ച് മൂന്നാണ് കലോത്സവത്തിന് സമാപനം കുറിക്കുക. സമാപന ചടങ്ങ് വൈകിട്ട് അഞ്ചിന് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും.

More Stories from this section

family-dental
witywide