മൈക്രോസോഫ്ട് വിൻഡോസ് തകരാർ: ലോകം മുഴുവൻ പ്രശ്നം, വിമാന സർവീസുകൾ താറുമാറായി, ബാങ്കുകളും ഓഹരി വിപണികളും നിശ്ചലം

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറു മൂലം ലോകം മുഴുവൻ പ്രശ്നം. നിരവധി സേവനങ്ങള്‍ തടസപ്പെട്ടു. ലോകമെമ്പാടും വിമാനത്താവളങ്ങളില്‍ വലിയ ക്യൂവാണ് രൂപപ്പെടുന്നത്. ഇന്ത്യയിലടക്കം വിമാന സര്‍വീസുകളേയും ബാങ്കുകളേയും പ്രശ്‌നം ബാധിച്ചു.

കമ്യൂണിക്കേഷൻ പ്രശ്‌നത്തെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ ഡെൽറ്റ, യുണൈറ്റഡ്, അമേരിക്കൻ എയർലൈൻസ് എന്നിവയുൾപ്പെടെ നിരവധി യുഎസ് എയർലൈനുകൾ സർവീസ് നടത്തുന്നില്ല എന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. യുഎസിലെ പല സംസ്ഥാനങ്ങളിലെയും 911 എമർജൻസി സർവീസുകളെ ബാധിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ എ.ടി.എമ്മുകളേയും പ്രശ്‌നം ബാധിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളില്‍ വിവിധ വ്യോമയാന കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. പലയിടത്തും ഓഹരി വിപണികൾ അടച്ചു. ബ്രിട്ടീഷ് ന്യൂസ് ചാനലായ സ്‌കൈ ന്യൂസ് സംപ്രേഷണം നിര്‍ത്തിവെച്ചു.

വിവിധ വാണിജ്യ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. യു.എസില്‍ വിവിധ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. യൂറോപ്പില്‍ ബര്‍ലിന്‍, ആസ്റ്റര്‍ഡാം വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസ് നിര്‍ത്തിവെച്ചു.

ഓസ്‌ട്രേലിയയിലാണ് പ്രശ്‌നം കൂടുതല്‍ രൂക്ഷം. ഓസ്ട്രേലിയയിലും ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളുടേ സേവനങ്ങള്‍ തടസപ്പെട്ടു. ബാങ്കുകളുടേയും സൂപ്പര്‍ മാര്‍ക്കറ്റുകളുടേയും ടെലി കമ്യൂണിക്കേഷന്‍ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനത്തെ കംപ്യൂട്ടര്‍ പ്രശ്‌നം ബാധിച്ചു.

ന്യൂസിലന്‍ഡിലും സമാന സ്ഥിതിയാണ്. ന്യൂസിലന്‍ഡ് പാര്‍ലമെന്റ് പ്രവര്‍ത്തനവും തടസ്സപ്പെട്ടു. ലണ്ടന്‍ സ്റ്റോക്ക് എക്‌സേഞ്ചിനേയും പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ റെയില്‍ ഗതാഗതത്തിനും തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ബ്രിട്ടനിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളും പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വെള്ളിയാഴ്ച പുലർച്ചെ യുഎസിലെ ഡള്ളസ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്കുള്ള യുണൈറ്റഡ് ഫ്ലൈറ്റ് വൈകിയതിനാൽ ലോസാഞ്ചൽസ് ഇൻ്റർനാഷണൽ എയർപോർട്ടിലെ യാത്രക്കാർ തറയിൽ കിടന്ന് ഉറങ്ങി.

Microsoft Outage caused big problems all around the World

More Stories from this section

family-dental
witywide