
തൃശൂര്‍: തൃശ്ശൂരില്‍ മാങ്ങ പറിക്കുന്നതിനിടെ അതിഥിത്തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ഹമറുള്ള ഹാരിസ് (32) ആണ് മരിച്ചത്. തൃശ്ശൂര്‍ വെങ്കിടങ്ങില്‍ മാങ്ങപറിക്കുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം.
വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശിയുടെ പറമ്പിലെ മാങ്ങ പറിക്കാന്‍ കരാറുകാരനൊപ്പം ജോലിക്കായി എത്തിയതായിരുന്നു ഹമറുള്ള. മാവില്‍ കയറി മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.
Tags:












