മുൻ ഫുട്ബോൾ താരം മിഖെയ്ൽ കവെലാഷ്‌വിലി ജോർജിയ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ജോര്‍ജിയയുടെ പുതിയ പ്രസിഡന്റായി മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ താരം മിഖെയ്ല്‍ കവേലഷ്വിലി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സലോമി സൂറബിച്വിലിയും രാജ്യത്തെ നാല് പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് ‘നിയമവിരുദ്ധം’ എന്ന് അപലപിച്ച വിവാദ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷമാണ് മിഖെയ്‌ലിന്റെ സ്ഥാനാരോഹണം.

ഒക്ടോബറില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച തീവ്ര വലതുപക്ഷ ജോര്‍ജിയന്‍ ഡ്രീം പാര്‍ട്ടിയിലെ അംഗമാണ് 53 കാരനായ കവേലഷ്വിലി. എന്നാല്‍ അവരുടെ വിജയത്തിന് വഞ്ചന ആരോപണങ്ങള്‍ തിരിച്ചടിയായി. അതിനെത്തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള അപേക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം നിരവധി ജോര്‍ജിയക്കാരെ രോഷാകുലരാക്കിയിട്ടുണ്ട്.

ജോര്‍ജിയന്‍ ടീമായ ഡിനാമോ ടിബിലിസിക്ക് വേണ്ടി ഫുട്‌ബോളില്‍ തന്റെ കരിയര്‍ ആരംഭിച്ച കവെലാഷ്വിലി 1995 മുതല്‍ 1997 വരെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിച്ചു,

More Stories from this section

family-dental
witywide