അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മുണ്ടക്കയം: മുണ്ടക്കയം കോരുത്തോട് കോസടിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 12:30 ന് കോസടി വളവിലായിരുന്നു അപകടം. ഡ്രൈവര്‍ രാമകൃഷ്ണനാണ് മരിച്ചത്.

മധുരയില്‍ നിന്നും വന്ന 25 ഓളം അയ്യപ്പഭക്തരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ശബരിമലയിലേക്ക് പോകും വഴിയിലായിരുന്നു അപകടം. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide