‘ഭാരതം നിങ്ങളുടെ അമ്മയല്ലേ?’: ‘ഭാരത് മാതാ കീ ജയ്’ വിളിക്കാൻ വിസമ്മതിച്ച കോഴിക്കോട്ടെ സദസ്സിനോട് മീനാക്ഷി ലേഖി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നടന്ന എവേക്ക് യൂത്ത് ഫോര്‍ നേഷന്‍ പരിപാടിയില്‍ സദസിനോട് ക്ഷോഭിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. പ്രസംഗത്തിന് ശേഷം മന്ത്രിക്കൊപ്പം ‘ഭാരത് മാതാ കീ ജയ്’

കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന പരിപാടിയിലാണ് സംഭവം. തന്റെ പ്രസംഗത്തിന്റെ അവസാനം മന്ത്രി ‘ഭാരത് മാത കീ ജയ്’ എന്ന് വിളിച്ചു. എന്നാല്‍, സദസ് ഇത് ശക്തിയില്‍ ഏറ്റുവിളിച്ചില്ല. ഇതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഏറ്റുവിളിച്ചില്ലെന്നതിന്‍റെ പേരിലാണ് കേന്ദ്രമന്ത്രി പ്രകോപിതയായത്.

മീനാക്ഷി ലേഖി സദസ്സിൽ ഇരുന്ന സ്ത്രീയോട് ഭാരതം നിങ്ങളുടെ അമ്മയല്ലേ​? അല്ലെങ്കിൽ വീട്ടിൽ നിന്ന് പുറത്തുപോകണം എന്ന് പറഞ്ഞു. തുടർന്ന് സദസ്സിൽ ഇരുന്നവർ മുഴുവൻ മുദ്രാവാക്യം വിളിക്കുന്നത് വരെ കേന്ദ്രമന്ത്രി സ്റ്റേജിൽ നിന്ന് ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു.

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ലെന്നും സുതാര്യമായ അന്വേഷണമാണ് നടക്കുന്നതെന്നും സീസറിന്റെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണമെന്നും പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അവർ പറഞ്ഞു.