
തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വി.സിയെ രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണറുടെ സസ്‌പെന്‍ഷന്‍ നടപടി ശരിയായില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി കുറ്റപ്പെടുത്തി. ഗവര്‍ണറുടെ നടപടി ശരിയായില്ലെന്നും ഗവര്‍ണര്‍ കൂടിയാലോചിച്ചില്ലെന്നുമാണ് വിഷയത്തില്‍ മന്ത്രിയുടെ കുറ്റപ്പെടുത്തല്‍.
ഡീനിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റ് വൈസ് ചാന്‍സലര്‍ ആര്‍. ശശീന്ദ്രനെയാണ് ഗവര്‍ണര്‍ ഇന്ന് സസ്‌പെന്‍ഡ് ചെയ്തത്. വൈസ് ചാന്‍സിലര്‍ക്ക് ഗുരുതര കൃത്യവിലോപം സംഭവിച്ചുവെന്ന് പറഞ്ഞ ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.