മന്ത്രി കെ രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചു; ആര്‍എസ്എസ് അനുഭാവി അറസ്റ്റില്‍

പത്തനംതിട്ട: ദേവവസ്വം മന്ത്രി കെ.രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ ആര്‍എസ്എസ് അനുഭാവി അറസ്റ്റില്‍. തിരുവല്ല കടപ്ര സ്വദേശി ശരത് നായര്‍ എന്ന സുരേഷ് കുമാര്‍ ആണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ ഫാന്‍ഫൈറ്റ് ക്ലബ്ബ് എന്ന് പേരിലുള്ള ഗ്രൂപ്പില്‍ മന്ത്രിയുടെ ഫോട്ടോ സഹിതമാണ് ജാതീയ അധിക്ഷേപം നടത്തിയത്.

മന്ത്രി ശബരിമല സന്ദര്‍ശനം നടത്തിയ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു സുരേഷ് കുമാറിന്റെ അധിക്ഷേപം. ജാതിപ്പേര് അടക്കം വിളിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. പോസ്റ്റിനുപിന്നാലെ ഡിവൈഎഫ്.ഐ തിരുവല്ല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പുളിക്കീഴ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ്സിഎസ്.ടി വകുപ്പ് പ്രകാരവും കലാപാഹ്വാനത്തിനുള്ള വകുപ്പ് പ്രകാരവുമായി ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.