
കോഴിക്കോട്: വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴോടെ മഞ്ചേരിയിൽ വച്ചാണ് അപകടം നടന്നത്. പരുക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മന്ത്രിയുടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ തലക്കും കൈക്കുമാണ് പരുക്കേറ്റത്.
വയനാട്ടിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ 151 മരണമാണ് സ്ഥിരീകരിച്ചത്. ഇനിയും 97 പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് വിവരം. നാട് മുഴുവന്‍ രക്ഷാപ്രവര്‍ത്തന ദൗത്യത്തിനായി ദുരന്തമേഖലയില്‍ തുടരുകയാണ്.ഇന്ന് കൂടുതൽ സേന അവിടെയെത്തും.