
ലൂസിയാന: ബെറിൽ ചുഴലിക്കാറ്റിൽ ന്യൂഓർലിയൻസിൽ നാലു വയസ്സുള്ള കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസത്തിനു ശേഷം, മരിച്ച കുട്ടിയുടെ ഒരു വയസ്സുള്ള സഹോദരനെ അതേ സ്ഥലത്ത് നിന്നു രക്ഷപ്പെടുത്തി. സംഭവത്തിൽ കുട്ടികളുടെ അമ്മയെ അറസ്റ്റ് ചെയ്തു.
ശക്തമായ കാറ്റും മഴയും പ്രതികൂലകാലാവസ്ഥയും അതിജീവിച്ച്, ജീവനോടെ കണ്ടെത്തിയ കുഞ്ഞിനെ ‘അദ്ഭുത ശിശു’ എന്നാണ് പൊലീസ് ഓഫീസർമാർ വിശേഷിപ്പിച്ചത്. കുഞ്ഞ് ജീവിച്ചിരിക്കുന്നു എന്നത് അത്ഭുതകരമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിന്റൺ വെൽകം സെന്ററിന് സമീപമുള്ള തടാകത്തിലാണ് തിങ്കളാഴ്ച 4 വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് ഒരു വയസ്സുകാരനായി തിരച്ചിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ഒരു ട്രക്ക് ഡ്രൈവറാണ് കുഞ്ഞിനെ കണ്ടെത്തുകുയം പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തത്. അമ്മ ആലിയ ജാക്കി (25) നൊപ്പം തടാകത്തിനരികിൽ വച്ചാണ് കുട്ടികളെ അവസാനമായി കണ്ടതെന്ന് പൊലീസ് വ്യക്തമാക്കി.
“കുട്ടി രണ്ട് ദിവസം ഹൈവേയുടെ അരികിൽ പ്രതികൂല കാലാവസ്ഥയിൽ കഴിഞ്ഞു, ട്രക്ക് ഡ്രൈവർ അവനെ കണ്ടെത്തി, ദൈവത്തിന് നന്ദി,” കാൽകാസിയു പാരിഷ് ഷെരീഫ് പറഞ്ഞു. കുഞ്ഞിനെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പു. ചെറു പ്രാണികളുടെ കടിയേറ്റിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.