
ഫ്‌ലോറിഡ: സജിമോന്‍ നേതൃത്വം നല്‍കുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയില്‍ നാഷണല്‍ കമ്മിറ്റിയിലേക്ക് യൂത്ത് പ്രതിനിധിയായി 2022 മിസ്സ് ഫൊക്കാനയും, 2018 ലെ ഫൊക്കാനയുടെ കലാതിലകവും പ്രശസ്ത നര്‍ത്തകിയും കലാ- സംസ്‌കാരിക പ്രവര്‍ത്തകയുമായ ജെയിന്‍ തെരേസ മത്സരിക്കുന്നു. കുട്ടികാലം മുതലേ ഡാന്‍സിനോട് അതിയായ പാഷന്‍ ഉണ്ടായിരുന്ന ജെയിന്‍ തെരേസ അമ്മയുമൊത്താണ് ഭരതനാട്യം ഡാന്‍സ് പഠിക്കുവാന്‍ തുടങ്ങിയത്. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഡാന്‍സില്‍ പ്രേക്ഷകരുടെ മനസ്സിലിടം നേടാന്‍ന്‍ ജെയിന്‍ തെരേസക്ക് കഴിഞ്ഞു.
ഒര്‍ലാണ്ടോയില്‍ ലയന സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന ഡാന്‍സ് സ്‌കൂള്‍ കോ-ഡയറക്റ്റ് ചെയ്യുന്ന ജെയിന്‍, ഫോളോറിഡയിലെ വിവിധ മലയാളി അസ്സോസിയേഷനുകളുടെ വേദികളിലൂടെ വളര്‍ന്നുവന്ന യുവ കലാകാരിയാണ്.നര്‍ത്തകി, നൃത്താധ്യാപിക, ഡാന്‍സ് കൊറിയോഗ്രാഫര്‍, പാട്ടുകാരി, സംഘാടക, സന്നദ്ധപ്രവര്‍ത്തക തുടങ്ങിയ നിരവധി തലങ്ങളില്‍ ഒര്‍ലാണ്ടോ മേഖലയ്ക്കപ്പുറം അമേരിക്കയിലുടനീളം അറിയപ്പെടുന്നകലാകാരിയായി വളര്‍ന്നു. നിരവധി വേദികളില്‍ വിധകലാരൂപങ്ങളില്‍ അരങ്ങിലും അരൊങ്ങൊരുക്കുന്നതിലും കഴിവ് തെളിയിച്ച ജെയിന്‍ ഫൊക്കാനയുള്‍പ്പെടെ വിവിധ മലയാളി അസോസിയേഷനുകള്‍ നടത്തുന്ന പരിപാടികള്‍ക്ക് മാറ്റുകൂട്ടാന്‍ മുമ്പില്‍ നിന്ന് നയിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.
ജെയിന്‍ തെരേസയുടെ സംഘടനാ മികവും നേതൃപാടവവും യുവനേതാകള്‍ക്ക് മുന്‍തൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയില്‍ വന്‍ മുതല്‍ കൂട്ടാകും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. ഫൊക്കാനയില്‍ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. ഫ്‌ലോറിഡ റീജിയനില്‍ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തില്‍ ജെയിന്‍ തെരേസയുടെ മത്സരത്തെ പിന്തുണക്കുന്നു. കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ആയി മത്സരിക്കുന്ന ജോയി ചക്കപ്പന്‍, എക്‌സി. പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി മനോജ് ഇടമന, ജോയിന്റ് ട്രഷര്‍ ജോണ്‍കല്ലോലിക്കല്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി രേവതി പിള്ള, നാഷണല്‍ കമ്മിറ്റി മെംബേഴ്സ് ആയ സോണി അമ്പൂക്കന്‍, രാജീവ് കുമാരന്‍, അഡ്വ. ലതാ മേനോന്‍, ഷിബു എബ്രഹാം സാമുവേല്‍,ഗ്രേസ് ജോസഫ്, അരുണ്‍ ചാക്കോ, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിള്‍, മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ, സിജു സെബാസ്റ്റ്യന്‍, ജോര്‍ജി വര്‍ഗീസ്, സുദീപ് നായര്‍, സോമന്‍ സക്കറിയ, ബ്ലെസ്സണ്‍ മാത്യു, ജീമോന്‍ വര്‍ഗീസ് റീജിയണല്‍ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിന്‍ഡോ ജോളി, കോശി കുരുവിള, ഷാജി സാമുവേല്‍, ധീരജ് പ്രസാദ്, ജോസി കാരക്കാട്, ലാജി തോമസ്, ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡിലേക്ക് മത്സരിക്കുന്ന സതീശന്‍ നായര്‍, ബിജു ജോണ്‍ എന്നിവര്‍ ജെയിന്‍ തെരേസക്ക് വിജയാശംസകള്‍ നേര്‍ന്നു.















