മിസ് & മിസ്സിസ് മലയാളി കാനഡ 2024: വിധികര്‍ത്താവായി പൂര്‍ണിമയും കാനഡയില്‍

കാനഡയിലെ ആദ്യത്തെ മലയാളം എഫ്എം ആയ മധുരഗീതം101.3 ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കാനഡയിലെ മലയാളികള്‍ക്കായി നടത്തുന്ന മിസ് & മിസ്സിസ് മലയാളി കാനഡ 2024 മത്സരത്തിന് അരങ്ങുണരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. കാനഡയില്‍ നടക്കുന്ന എക്കാലത്തെയും വലിയ മലയാളി മത്സരമായിരിക്കും ഇതെന്ന് സംഘാടകര്‍ ഉറപ്പിക്കുന്നു.

ശനിയാഴ്ച വൈകിട്ട് ഓക്വില്ലിലെ മീറ്റിങ് ഹൗസില്‍ നടക്കുന്ന മലയാളി സൗന്ദര്യമത്സരത്തില്‍ വിധി കര്‍ത്താവായി പ്രശസ്ത സിനിമ നടി പൂര്‍ണിമയും ചേരുന്നു. കാനഡയിലെ ടൊറന്റോയില്‍ എത്തിയ പൂര്‍ണിമയെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ വിജയ് സേതുമാധവന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ മൃദുല മേനോന്‍, ആര്‍ജെമാരായ ബിന്ദു മേക്കുന്നല്‍, ലാലു, മാളു തുടങ്ങിയ മധുരഗീതം ടീം വരവേറ്റു.

പൂര്‍ണിമയ്ക്കു പുറമെ, നടനും നിര്‍മാതാവുമായ ടോം ജോര്‍ജ് കോലത്ത്, മിസ്സിസ് കാനഡ സിഇഒ ആനി മാഞ്ഞൂരാന്‍ എന്നിവരും വിധികര്‍ത്താക്കളായിരിക്കും. മുപ്പതോളം മത്സരാര്‍ഥികളാണ് രണ്ട് വിഭാഗങ്ങളിലായി പങ്കെടുക്കുന്നത്. ദ കനേഡിയന്‍ ഹോം, ട്രിനിറ്റി ഗ്രൂപ്പ് എന്നിവരാണ് മുഖ്യപ്രായോജകര്‍.

More Stories from this section

family-dental
witywide