
തിരുവനന്തപുരം: തിരുവനന്തപുരത്ത് അതിരാവിലെ വീട്ടിൽ നിന്നും കാണാതായ കുട്ടിയെ മണിക്കൂറുകൾക്കകം കണ്ടെത്തി. തിരുവനന്തപുരം നാലാഞ്ചിറയിൽ നിന്ന് 12 വയസുകാരനെയാണ് രാവിലെ ആറ് മണിയോടെ കാണാതായത്. ഇതോടെ കുട്ടിയുടെ വീട്ടുകാർ പൊലീസിനെ വിളിച്ച് പരാതി നൽകി. നാലഞ്ചിറ കോൺവെൻറ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെയാണ് രാവിലെ കാണാതായത്. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇതിനിടയിലാണ് കുട്ടിയെ വഴിയിൽ നിന്നും കണ്ടെത്തിയത്. കുറുവങ്കോണം ഭാഗത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി റോഡിലൂടെ നടന്നു പോകുന്നത് പരിചയക്കാരൻ കാണുകയായിരുന്നു. സമയോചിതമായി ഇടപെട്ട ഇദ്ദേഹം കുട്ടിയെ വീട്ടിലെത്തിച്ചു.
കുട്ടിയെ വേഗം കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷം പങ്കുവച്ചും എല്ലാവരോടും നന്ദി പറഞ്ഞും അച്ഛൻ ജിജോ രംഗത്തെത്തി. രാവിലെ വീട്ടിൽ നിന്ന് കുട്ടിയെ പെട്ടെന്ന് കാണാതെ ആകുകയായിരുന്നെന്നാണ് ജിജോ പറഞ്ഞത്. 5 കിലോമീറ്ററോളം ദുരം കുട്ടി നടന്നു പോയെന്നാണ് മനസിലായതെന്നും, കുറവങ്കോണം ഭാഗത്തുവച്ച് റോഡിലൂടെ നടന്നു പോകുന്നത് കണ്ട പരിചയക്കാരനാണ് കുട്ടിയെ കണ്ടെത്തിയതെന്നും അദ്ദേഹം വിവരിച്ചു. എല്ലാവരുടെയും സഹകരണം ഉണ്ടായെന്നും എല്ലാരോടും നന്ദി പറയുന്നേന്നും കുട്ടിയുടെ അച്ഛൻ ജിജോ വ്യക്തമാക്കി.
Missing child found from kuravankonam thiruvananthapuram latest news