ഭാര്യക്ക് പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചു; അസം എംഎല്‍എ ഭരത് ചന്ദ്ര നാര കോണ്‍ഗ്രസ് വിട്ടു

ന്യൂഡല്‍ഹി: അസമിലെ ലഖിംപൂര്‍ ജില്ലയിലെ നൗബോച്ച എം.എല്‍.എയായ ഭരത് ചന്ദ്ര നാര തിങ്കളാഴ്ച കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. ലഖിംപൂര്‍ ലോക്സഭാ സീറ്റില്‍ ഉദയ് ശങ്കര് ഹസാരികയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് രാജി. മുന്‍ കേന്ദ്രമന്ത്രി കൂടിയായ തന്റെ ഭാര്യ റാണി നാരയെ പാര്‍ട്ടി ഈ സീറ്റിലേക്ക് മത്സരിപ്പിക്കുമെന്ന് ഇദ്ദേഹം പ്രതീക്ഷിച്ചിരുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് താന്‍ അടിയന്തരമായി രാജിവെക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച കത്തില്‍ ഭരത് ചന്ദ്ര നാര പറഞ്ഞു. ഞായറാഴ്ച, അസം കോണ്‍ഗ്രസിന്റെ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഇദ്ദേഹം രാജിവെച്ചിരുന്നു.

ഭരത് ചന്ദ്ര നാരയുടെ ഭാര്യ റാണി നാര അസമിലെ ലഖിംപൂര്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംപിയായിരുന്നു. ഇവര്‍ കേന്ദ്രമന്ത്രി സ്ഥാനവും വഹിച്ചിരുന്നു.

MLA Bharat Chandra Narah resigned from the Congress

More Stories from this section

family-dental
witywide