കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍നിന്ന് വീണു ; ഉമ തോമസ് എംഎല്‍എയ്ക്ക് തലയില്‍ പരുക്ക്

കൊച്ചി: ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്ക് വീണ് പരുക്കേറ്റു. കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു.

നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം. വിഐപി ഗ്യാലറിയുടെ വശത്തുനിന്ന എംഎല്‍എ താഴേക്കു വീഴുകയായിരുന്നു. ഗാലറിയില്‍നിന്നു 15 അടി താഴ്ചയിലേക്കാണ് എംഎല്‍എ വീണത്. ഇവിടെയുണ്ടായിരുന്ന പൈപ്പ് വീണ് തലയില്‍ പരുക്കേറ്റിട്ടുണ്ട്. എംഎല്‍എയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധന നടക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

More Stories from this section

family-dental
witywide