കെ സ്മാർട് ; ഭാഗ്യ സുരേഷിനും ശ്രേയസ്സിനും 30 മിനിറ്റിനുള്ളിൽ കിട്ടി വിവാഹ സർട്ടിഫിക്കറ്റ്

ഇന്ത്യ മുഴുവനുമുള്ളവരും ,ലോകം മുഴുവനുമുള്ള മലയാളികളും ശ്രദ്ധിച്ച വിവാഹമായിരുന്നു നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടേത്. ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി അനുഗ്രഹിച്ച വിവാഹം. ഗുരുവായൂർ അമ്പലത്തിലെ വിവാഹം കഴിഞ്ഞ് 30 മിനിറ്റിനുള്ളിൽ തന്നെ ഭാഗ്യയുടെയും വരൻ ശ്രേയസ്സിന്റെയും വിവാഹ സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടി. ഈ വിവരം പങ്കു വച്ച് മന്ത്രി എം.ബി രാജേഷ് ഫേസ് ബുക്ക് പോസ്റ്റിട്ടു. സർട്ടിഫിക്കറ്റുമായി ഇരുവരും നിൽക്കുന്ന ചിത്രവും മന്ത്രി പങ്കുവച്ചിട്ടുണ്ട്.

ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ

ഇന്ന് ഗുരുവായൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് കെ സ്മാർട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണ്. കെ സ്മാർട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സർട്ടിഫിക്കറ്റ് ഗുരുവായൂർ നഗരസഭയുടെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓൺലൈൻ സർട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത്. കെ സ്മാർട്ട് നമ്മുടെ നഗരസഭകളെ ഡബിൾ സ്മാർട്ടാക്കുകയാണ്…

MMinister MB Rajesh’s Facebook post on KSMART

More Stories from this section

family-dental
witywide