
അബുദാബി: അബുദാബിയിൽ നിന്നും കോഴിക്കോടെക്കുള്ള വിമാനത്തില്‍ തീപിടുത്തം. യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് ചെറിയ തോതിൽ തീപിടിത്തമുണ്ടായത്. ആളപായവും മറ്റ് അനിഷ്ട സംഭവങ്ങളും ഒന്നും ഉണ്ടാകാത്തത് ഭാഗമായി.
ഇന്ന് പുലര്‍ച്ചെ എയര്‍ അറേബ്യയുടെ വിമാനം അബുദാബിയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവമുണ്ടായത്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് എക്സിറ്റ് ഡോറുകള്‍ തുറന്ന് യാത്രക്കാരോട് പുറത്തിറങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു.
വിമാനത്തിൽ ഉണ്ടായിരുന്ന ചിലർ തീ പിടിച്ച പവര്‍ ബാങ്ക് ചവിട്ടി പൊട്ടിക്കാനടക്കം ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ അധികൃതര്‍ തടഞ്ഞുവെച്ചിട്ടുണ്ട്. പവര്‍ ബാങ്ക് കൈയില്‍ ഉണ്ടായിരുന്നവരെ യാണ് തടഞ്ഞത്. എക്സിറ്റ് ഡോറുകള്‍ തുറന്ന രണ്ടുപേരെയും തടഞ്ഞുവെച്ചിട്ടുണ്ട്. തീ പിടിത്തമുണ്ടായ വിമാനത്തിൽ നിന്ന് യാത്രക്കാരെ മാറ്റി മറ്റൊരു വിമാനത്തില്‍ കോഴിക്കോട് എത്തിച്ചു.