
റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ ഉയരത്തെ പരിഹസിച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് ലഭിച്ചത് 4.5 ലക്ഷം രൂപ പിഴ. 2021ല്‍ മെലോണിയുടെ ഉയരത്തെക്കുറിച്ച് ട്വിറ്ററില്‍ പരിഹസിച്ച മാധ്യമപ്രവര്‍ത്തകയായ ജിയൂലിയ കോര്‍ട്ടെസിക്കാണ് നടപടി നേരിടേണ്ടി വന്നത്.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പരിഹസിച്ചതിനാണ് ജോര്‍ജിയ മെലോണിക്ക് 5,000 യൂറോ (5,465 ഡോളര്‍, ഏകദേശം 4.5 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ മിലാന്‍ കോടതി ഉത്തരവിട്ടത്.
തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാര്‍ട്ടിയുടെ നേതാവും അന്ന് പ്രതിപക്ഷ നേതാവുമായിരുന്ന മെലോനിയുടെ ചിത്രം ഫാഷിസ്റ്റ് നേതാവായിരുന്ന ബെനിറ്റോ മുസോളിനിയെ ബാക്ഗ്രൗണ്ടില്‍ ഉള്‍പ്പെടുത്തി കോര്‍ട്ടെസെ പോസ്റ്റ് ചെയ്യുകയും. ഇതിനോട് മെലോനി രൂക്ഷമായി പ്രതികരിക്കുകയും ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ‘നിങ്ങളെന്നെ ഭയപ്പെടുത്തരുത്, ജോര്‍ജിയ മെലോണി. നിങ്ങള്‍ക്ക് 1.2 മീറ്റര്‍ (4 അടി) മാത്രമേ ഉയരമുള്ളൂ, എനിക്ക് നിങ്ങളെ കാണാന്‍ പോലും പറ്റുന്നില്ല’ എന്ന് മറുപടി നല്‍കിയയാണ് മാധ്യമ പ്രവര്‍ത്തക അതിനെ എതിര്‍ത്തത്. ഇതാണ് പിന്നീട് കോടതി വരെ എത്തിയത്. ഇത് ബോഡി ഷേമിങ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് മെലോണി കോടതിയെ സമീപിച്ചത്.
മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ എത്തിക്കുന്നത് മെലോണിക്ക് പുതിയ കാര്യമല്ല. 2021-ല്‍ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ കടുത്ത നിലപാടിന്റെ പേരില്‍ ടെലിവിഷനില്‍ അപമാനിച്ചെന്ന് കാട്ടി നല്‍കിയ പരാതിയില്‍ റോം കോടതി ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരന്‍ റോബര്‍ട്ടോ സാവിയാനോയ്ക്ക് 1,000 യൂറോയും നിയമച്ചെലവും പിഴ ചുമത്തിയിരുന്നു.