മന്‍മോഹന്‍ സിംഗിന്റെ വസതിയിലെത്തി മോദിയും അമിത്ഷായും, അന്തിമോപചാരം അര്‍പ്പിച്ചു

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വസതിയില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അന്തിമോപചാരം അര്‍പ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മോദിക്ക് ഒപ്പമുണ്ടായിരുന്നു.

മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ ആര്‍എസ്എസും ബിജെപിയും അടക്കം ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

”ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രിയും രാജ്യത്തിന്റെ മുതിര്‍ന്ന നേതാവുമായ ഡോ. സര്‍ദാര്‍ മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ രാജ്യം മുഴുവന്‍ അങ്ങേയറ്റം ദുഃഖിതരാണ്. രാഷ്ട്രീയ സ്വയംസേവക് സംഘം അദ്ദേഹത്തിന്റെ കുടുംബത്തിനും എണ്ണമറ്റ പ്രിയപ്പെട്ടവര്‍ക്കും ആരാധകരോടും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു, സിംഗ് ഭാരതത്തിന് നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുകയും വിലമതിക്കുകയും ചെയ്യും”. ്ആര്‍എസ്എസ് എക്‌സില്‍ കുറിച്ചു.

More Stories from this section

family-dental
witywide