ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തില്‍ ഇടപെടാന്‍ പിടി ഉഷയോട് മോദി

ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ ഇന്ത്യയുടെ അഭിമാനം കാത്ത് വിനേഷ് ഫോഗട്ട് മെഡലുമായി മടങ്ങിയെത്തുമെന്ന പ്രതീക്ഷയ്ക്കാണ് ഇന്ന് മങ്ങലേറ്റത്. ഫൈനലിന് മുമ്പ് ഭാര പരിശോധനയില്‍ പരാജയപ്പെട്ട വിനേഷ് ഫോഗട്ടിന് അയോഗ്യത കല്‍പ്പിച്ച സംഭവത്തില്‍ ഇടപെടാന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയോട് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാനാണ് മോദി ഉഷയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അയോഗ്യയാക്കിയ സംഭവത്തില്‍ ഫോഗട്ടിന് പ്രയോജനകരമാകുമെങ്കില്‍ മാത്രം കടുത്ത പ്രതിഷേധം രേഖപ്പെടുത്താനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

അനുവദനീയമായതിലും 100 ഗ്രാം ഭാരം കൂടുതലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിന് അയോഗ്യത വന്നത്.

ഗുസ്തി 50 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഇന്നലെ ജപ്പാന്‍ താരത്തെ പരാജയപ്പെടുത്തി വിനേഷ് ഫോഗട്ട് ഫൈനലില്‍ പ്രവേശിച്ചിരുന്നു. തീരുമാനത്തില്‍ അപ്പീല്‍ നല്‍കാന്‍ ഇന്ത്യന്‍ സംഘത്തിന് യാതൊരു മാര്‍ഗവുമില്ല. മുടി മുറിക്കുന്നതും രക്തം പുറംന്തള്ളുന്നതും അടക്കമുള്ള അങ്ങേയറ്റമുള്ള നടപടികളെല്ലാം ചെയ്തു കഴിഞ്ഞെന്നാണ് വിവരം.