‘മോദി കാ സബ്സേ ബഡാ ഡര്‍ കെജ്രിവാള്‍’, ബിജെപിക്ക് തിരിച്ചടി നൽകാൻ എഎപിയുടെ ഡിപി ക്യാമ്പെയിൻ

ദില്ലി: വലിയ പ്രക്ഷോഭമാണ് ദിവസങ്ങളായി രാജ്യ തലസ്ഥാനം കാണുന്നത്. മദ്യനയ കേസുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് പിന്നാലെ ആം ആദ്മി പാർട്ടിയും പ്രതിപക്ഷവും വലിയ പ്രതിഷേധമാണ് നടത്തുന്നത്. ഇ ഡി ഉപയോഗിച്ചുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് കെജ്രിവാളിന്‍റെ അറസ്റ്റ് എന്ന നിലയിലാണ് എ എ പിയുടെയും പ്രതിപക്ഷത്തിന്‍റെയും പ്രതിഷേധം. മറുവശത്ത് ജയിലിലായിട്ടും നാണംകെട്ട് അധികാരത്തിൽ കടിച്ചുതൂങ്ങുന്നുവെന്നാരോപിച്ച് കെജ്രിവാളിന്‍റെ രാജിക്കായി ബി ജെ പിയും തെരുവിലുണ്ട്. ദിവസങ്ങളായി തെരുവിൽ നടക്കുന്ന പോരാട്ടത്തിന് പുതിയ മാനം നൽകിയിരിക്കുകയാണ് ഇപ്പോൾ ആം ആദ്മി പാർട്ടി. കെജ്രിവാളിന്‍റെ അറസ്റ്റ് രാഷ്ട്രീയമായ ഉപയോഗിക്കുന്ന നിലയിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണത്തിനാണ് ഇപ്പോൾ എ എ പി നേതൃത്വം നൽകുന്നത്. ‘മോദിയുടെ ഏറ്റവും വലിയ പേടി കെജ്രിവാള്‍’ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ പിക്ചർ ക്യാമ്പെയിനുമായാണ് എ എ പി രംഗത്തെത്തിയിരിക്കുന്നത്.

‘മോദി കാ സബ്സേ ബഡാ ഡര്‍ കെജ്രിവാള്‍’ അഥവാ ‘മോദിയുടെ ഏറ്റവും വലിയ പേടി കെജ്രിവാള്‍’ എന്ന് രേഖപ്പെടുത്തിയ പ്രൊഫൈല്‍ പിക്ചറാണ് ഇതിനായി എ എ പി തയ്യാറാക്കിയിരിക്കുന്നത്. കെജ്രിവാളിന്‍റെ മുഖവും ജയിലും ചേർത്തുള്ള ചിത്രവും ‘മോദി കാ സബ്സേ ബഡാ ഡര്‍ കെജ്രിവാള്‍’ എന്ന ക്യാപ്ഷനും ഇതിനകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല സാമൂഹ്യ പ്രവര്‍ത്തകര്‍ അടക്കം പലരും ഈ പ്രൊഫൈല്‍ ഏറ്റെടുത്തിട്ടുണ്ട്.

Modi ka sabse bada dar kejriwal AAP leaders launch DP campaign to protest Arvind Kejriwal arrest

Also Read

More Stories from this section

family-dental
witywide