കന്യാകുമാരിയിൽ ധ്യാനം തുടർന്ന് മോദി, മാധ്യമങ്ങളെ വിലക്കണമെന്ന് കോൺ​ഗ്രസ്

കന്യാകുമാരി വിവേകാനന്ദപ്പാറയിൽ ധ്യാനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടു. അതേസമയം, മോദിയുടെ ധ്യാനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രം​ഗത്തെത്തി. നിശബ്ദ പ്രചാരണ ദിവസം വാർത്താ തലക്കെട്ടുകളിൽ നിറയാനുള്ള മോദിയുടെ നീക്കമാണിതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. ധ്യാനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും കോൺഗ്രസ് പറഞ്ഞു.

ഇന്നലെ കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ദർശനത്തിനും തിരുവള്ളൂർ പ്രതിമയിലെ പുഷ്പാർച്ചനയ്ക്കും ശേഷമാണ് ധ്യാനം ആരംഭിച്ചത്. നാളെ വൈകുന്നേരത്തോടെ ധ്യാനം അവസാനിപ്പിച്ച് മോദി വാരണാസിയിലേക്ക് മടങ്ങും. 2000ത്തിലധികം പൊലീസാണ് പ്രധാനമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നത്. അവധിക്കാലമായതിനാല്‍ തന്നെ കന്യാകുമാരിയിലേക്ക് സന്ദര്‍ശകരുടെ തിരക്കുണ്ടെങ്കിലും ഇവരെ നിലവില്‍ വിവേകാനന്ദപ്പാറയിലേക്ക് കടത്തിവിടുന്നില്ല.

PM Modi meditation in Kanyakumari

More Stories from this section

family-dental
witywide