ബൈഡനുമായി കൂടിക്കാഴ്ച നടത്തി മോദി, ”ബൈഡനെ കാണുന്നത് എപ്പോഴും സന്തോഷം”

റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന 19-ാമത് ജി 20 ഉച്ചകോടിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ബൈഡനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച മോദി, അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് പ്രധാനമന്ത്രി ബ്രസീലിലെത്തിയത്. ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവയ്ക്കൊപ്പം ജി 20 ട്രോയിക്കയുടെ ഭാഗമാണ് ഇന്ത്യ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജി 20 ഉച്ചകോടി ചര്‍ച്ചകളില്‍ സജീവമായി ഇന്ത്യയുമുണ്ട്.

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായും മോദി കൂടിക്കാഴ്ച നടത്തി. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ്ങുമായും അദ്ദേഹം ആശയവിനിമയം നടത്തി. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോംഗുമായും ഒരു അത്ഭുതകരമായ ആശയവിനിമയം നടത്തിയെന്ന് മോദി എക്‌സില്‍ കുറിച്ചിരുന്നു.