
ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ആശുപത്രിയിലുണ്ടായ തീപിടുത്ത ദുരന്തത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവം ഹൃദയഭേദകമാണെന്നും അവിശ്വസനീയമാംവിധം ദുഷ്‌കരമായ ഈ സമയത്ത് തന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.
കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാറിലെ സ്വകാര്യ കുട്ടികള്‍ക്കായുള്ള സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തത്തില്‍ ഏഴ് നവജാത ശിശുക്കളാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11:30 ഓടെ ബേബി കെയര്‍ ന്യൂ ബോണ്‍ എന്ന ആശുപത്രിയില്‍ തീപിടുത്തമുണ്ടായെന്നും ഉടന്‍ തന്നെ അടുത്തുള്ള മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടരുകയുമായിരുന്ന