ഇഡി വേട്ട, മോദിയുടെ വാവിട്ട വാക്കുകൾ, സിഎഎ; ബിജെപി കോട്ടയിൽ നുഴഞ്ഞുകയറി കോൺഗ്രസ്

ന്യൂഡൽഹി: അബ് കി ബാര്‍ ചാര്‍ സൗ പാര്‍ (ഇക്കുറി നാനൂറിനും മീതേ), മോദി ഗ്യാരൻ്റി , പൌരത്വ നിയമം… എൻഫോഴ്സ്മെൻ്റ് ഡയറക്ടറ്ററേറ്റിൻ്റെ രാജ്യ വ്യാപക റെയ്ഡുകളും അറസ്റ്റും, ഇൻകം ടാക്സ് വിഭാഗത്തെ ഉപയോഗിച്ചുള്ള വേട്ടകൾ, സർവോപരി പച്ച വർഗീയത ഇതെല്ലാമെയാരുന്നു ബിജെപി ഈ തെരഞ്ഞുപ്പിൽ രാജ്യത്തിനു മുന്നിൽ അവതരിപ്പിച്ചത്. മതേതരത്വം , ജനാധിപത്യം തുടങ്ങി ഇന്ത്യ വളരെ വിലപ്പെട്ടത് എന്നു കരുതിയ മൂല്യങ്ങളൊക്കെ കാറ്റിൽ പറത്തി അമിത ആത്മവിശ്വാസത്തിൽ അവർ ചെയ്തു കൂട്ടിയതൊക്കെ അവർക്ക് വിനയായി എന്നു വേണം കരുതാൻ. കേവല ഭൂരിപക്ഷം എൻഡിഎയ്ക്ക് കിട്ടുമെങ്കിലും ബിജെപി എന്ന പാർട്ടിക്ക് അത് ഒറ്റയ്ക്ക് നേടാനാകില്ല. സഖ്യ കക്ഷികളുടെ തോളിൽ ചാരി വേണം മുന്നോട്ടു പോകാൻ. തോന്നും പോലെ തീരുമാനം എടുക്കാൻ സാധിക്കില്ല.

ബിജെപിക്ക് അമിത ആത്മവിശ്വാസം

തങ്ങള്‍ക്ക് നിശ്ചയിക്കുന്ന അജൻഡയിലേക്ക് എതിരാളികളെ വലിച്ചു കൊണ്ടു പോകുന്ന തരത്തിൽ ആയുധങ്ങളാൽ സമ്പുഷ്ടമായിരുന്നു ബിജെപി എന്ന പാർട്ടി. പണം അധികാരവും സമാസമം ചേർത്ത് അവർ തീരുമാനിക്കുന്നതെന്തും നടപ്പാക്കും എന്ന തോന്നൽ അവർ ജനത്തിനിടയിൽ ഉണ്ടാക്കിയിരുന്നു. ഓരോ മണ്ണിനും ചേരുന്ന വിധത്തില്‍ പ്രചാരണവിഷയങ്ങള്‍ പൊലിപ്പിച്ചിരുന്നു. ഏഴ് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിനെ നരേന്ദ്ര മോദി എന്ന ഒറ്റ വ്യക്തിയിൽ ഊന്നി നേരിടുകയായിരുന്നു ബി.ജെ.പി. വികസിത ഭാരതം, മോദി ഗാരന്റി എന്നിവയായാരുന്നു ആദ്യ ഘട്ടത്തിലെ മുദ്രാവാക്യങ്ങള്‍. മോദിയുടെ ഗാരന്റി എന്ന് റാലികളിലും പൊതുസമ്മേളനങ്ങളിലും നരേന്ദ്ര മോദി തന്നെ പറഞ്ഞു. പ്രവര്‍ത്തകരെ കൊണ്ട് ഏറ്റുപറയിപ്പിച്ചു.

എന്നാല്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിന് ശേഷം പോളിങ് ശതമാനത്തിലുണ്ടായ വീഴ്ചയ്ക്ക് പിന്നാലെ, ഇന്നേവരെ പറയാത്ത വിധത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങളുമായി പ്രധാനമന്ത്രി രംഗത്തെത്തി. രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി രാജസ്ഥാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുസ്‌ലിം വിഭാഗത്തിനെതിരേ കടുത്ത വിദ്വേഷ പരാമര്‍ശം നടത്തി. കോണ്‍ഗ്രസ് വിജയിക്കുന്നപക്ഷം അവര്‍ രാജ്യത്തിന്റെ സമ്പത്ത് ‘നുഴഞ്ഞുകയറ്റക്കാര്‍ക്ക്’ വിതരണം ചെയ്യുമെന്നും എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങള്‍ക്കുള്ള സംവരണം മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്, ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും വെവ്വേറെ ബജറ്റുകള്‍ തയ്യാറാക്കുമെന്നായിരുന്നു അഞ്ചാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി മുംബൈയിലെത്തിയ പ്രധാനമന്ത്രിയുടെ വാക്കുകള്‍. മാത്രമല്ല, അഞ്ചാം ഘട്ട വോട്ടെടുപ്പിന് തൊട്ടു മുന്‍പായി രാജ്യത്ത് ആദ്യമായി സി.എ.എയ്ക്ക് കീഴില്‍ 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി. തന്നെ ദൈവം അയച്ചതാണെന്ന പരാമര്‍ശവും ആറ്റന്‍ബറോയുടെ സിനിമയ്ക്ക് മുന്‍പ് ഗാന്ധിജിയെ കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നുവെന്ന പരാമര്‍ശവും വലിയ വിമര്‍ശങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിവെച്ചിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നപക്ഷം സാമ്പത്തിക സര്‍വേ നടപ്പാക്കുമെന്നും സ്ത്രീകളുടെ താലിമാല പോലും സുരക്ഷിതമായിരിക്കില്ലെന്നും മോദി പറഞ്ഞിരുന്നു.

ഇഡിയെ ഉപയോഗിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയതതും ബിജെപിക്ക് തിരിച്ചടിയാവുകയാണ് ചെയ്തത്. കോൺഗ്രസിൻ്റെ അക്കൌണ്ട് പൂട്ടിച്ചതും വലിയ ചർച്ചയായിരുന്നു.

Modi Strategy fails this time in Lok Sabha Election

More Stories from this section

family-dental
witywide