
വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാശിയിലെ സമ്പൂര്‍ണാനന്ദ സംസ്‌കൃത സര്‍വകലാശാല ഗ്രൗണ്ടില്‍ 25,000 സ്ത്രീകളുമായി സംവദിക്കും. പ്രയാഗ്രാജില്‍ തിരഞ്ഞെടുപ്പ് റാലിയിലും അദ്ദേഹം പ്രസംഗിക്കും. വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന പരിപാടിയിലേക്ക് ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, പ്രൊഫസര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, അധ്യാപകര്‍ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.
വാരാണസി ലോക്സഭയിലെ 1,909 ബൂത്തുകളില്‍ ഓരോ ബൂത്തില്‍ നിന്നും 10 സ്ത്രീകളെ പ്രധാനമന്ത്രി മോദിയുടെ സംവാദത്തിനായി ക്ഷണിച്ചിട്ടുണ്ടെന്നും കാശി മേഖല ബിജെപി വക്താവ് നവരതന്‍ രതി പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ എന്നിവരും പ്രധാനമന്ത്രി മോദിക്കൊപ്പം വേദി പങ്കിടും.
ചൊവ്വാഴ്ച നടക്കുന്ന പരിപാടി വന്‍ വിജയമാക്കാന്‍, സ്ത്രീകളെ ക്ഷണിക്കാന്‍ ബിജെപിയുടെ വനിതാ വിഭാഗം അംഗങ്ങള്‍ വാരണാസിയില്‍ വീടുവീടാന്തരം കയറിയിറങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിപാടിക്ക് ശേഷം പ്രധാനമന്ത്രി മോദി വാരണാസിയിലെ ബിഎല്‍ഡബ്ല്യു ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങും. ബുധനാഴ്ച ഗവണ്‍മെന്റ് പോളിടെക്നിക് ഗ്രൗണ്ടില്‍ നടക്കുന്ന യോഗത്തിലും പ്രധാനമന്ത്രി സംസാരിക്കും















