താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് മോഹന്‍ലാല്‍

കൊച്ചി: താരസംഘടന അമ്മയുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് തീരുമാനമെടുത്ത് നടന്‍ മോഹന്‍ലാല്‍. ഏറെ വിവാദം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് മോഹന്‍ ലാല്‍ പ്രസിഡന്റും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായിരുന്ന കമ്മറ്റി പിരിച്ചുവിട്ടത്. തുടര്‍ന്ന് അടുത്ത തിരഞ്ഞെടുപ്പ് വരെ അഡ്ഹോക് കമ്മിറ്റിയായി പ്രവര്‍ത്തിച്ചു വരികയാണ്. ഇതിനിടെയാണ് താരവുമായി അടുപ്പമുള്ളവരോട് ഇനി ‘അമ്മ’യുടെ തലപ്പത്തേക്ക് ഇല്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയത്.

അതേസമയം, ഇപ്പോഴുള്ള അഡ്ഹോക് കമ്മിറ്റിക്ക് വര്‍ഷത്തേക്കു മാത്രമാണ് ചുമതലയില്‍ തുടരാനാകുക. അതിനാല്‍ അടുത്ത ജൂണില്‍ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടി വരും. സാധാരണയായി ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴാണ് ഇത്തരത്തില്‍ ജനറല്‍ ബോഡി യോഗം ചേര്‍ന്ന്
പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്.

Also Read

More Stories from this section

family-dental
witywide