വിയന്നയില്‍ പ്രവാസി മലയാളികള്‍ക്കായി മോളിവുഡ് ഗ്രൂപ്പ് ഡാന്‍സ് മത്സരം; അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 31

വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കുമായി മോളിവുഡ് ഗ്രൂപ്പ് ഡാന്‍സ് മത്സരം സംഘടിപ്പിക്കുന്നു. ജൂണ്‍ 1ന് വിയന്നയില്‍ ആയിരിക്കും മത്സരം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും, ട്രോഫിയും സമ്മാനിക്കും.

നാല് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങള്‍ സബ് ജൂനിയര്‍ (5 മുതല്‍ 10 വയസ്), ജൂനിയര്‍ (11 മുതല്‍ 16 വയസ്), സീനിയര്‍ (17 മുതല്‍ 29 വയസ്), അഡള്‍ട്ട് (30 വയസിന് മുകളിലുള്ളവര്‍) എന്നി വിഭാഗങ്ങളിലായിരിക്കും. സബ് ജൂനിയര്‍ വിഭാഗം ഒഴികെയുള്ള മറ്റു വിഭാഗത്തില്‍ വിജയിക്കുന്നവര്‍ക്ക് ട്രോഫിയോടൊപ്പം ക്യാഷ് അവാര്‍ഡും ലഭിക്കും. ഒന്നാം സമ്മാനം 501 യൂറോയും, രണ്ടാം സമ്മാനം 301 യൂറോയും, മൂന്നാം സമ്മാനം 201 യൂറോയും ഒപ്പം ട്രോഫിയും ജേതാക്കള്‍ക്ക് ലഭിക്കും.

മത്സരാര്‍ത്ഥികള്‍ മലയാളികളോ, മലയാളി വംശജരോ, കൃത്യമായ മലയാളി ബന്ധമോ പശ്ചാത്തലമുള്ളവരോ ഉള്ളവര്‍ ആയിരിക്കണം. പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് മുന്‍ഗണനയെങ്കിലും, ഇന്ത്യ ഒഴികെ മറ്റു രാജ്യങ്ങളില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

ഒരു ഗ്രൂപ്പില്‍ 5-ല്‍ കുറയാതെയും 10-ല്‍ കൂടാതെയും അംഗങ്ങള്‍ ഉണ്ടായിരിക്കണം. ഗ്രൂപ്പുകളില്‍ ലിംഗവേര്‍തിരിവ് ഇല്ല. എന്നാല്‍ ഉയര്‍ന്ന എയ്ജ്ഗ്രൂപ്പില്‍ നിന്നും താഴ്ന്ന ഏയ്ജ്ഗ്രൂപ്പിലേയ്ക്ക് ചേര്‍ന്ന് മത്സരിക്കാവുന്നതല്ല. അതേസമയം താഴ്ന്ന എയ്ജ് ഗ്രൂപ്പില്‍ നിന്നും മാക്‌സിമം 50% പേര്‍ക്ക് ഉയര്‍ന്ന എയ്ജ് ഗ്രൂപ്പില്‍ ചേര്‍ന്ന് മത്സരിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് സംഘടനയുടെ ആർട്സ് ക്ലബ് കോർഡിനേറ്റർ ബിബിൻ കുടിയിരിക്കൽ (+43 699 19198679), ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യൻ കിണറ്റുകര (+41 76 364 55 68), ആർട്സ് ക്ലബ് സെക്രട്ടറിമാരായ ആഷ നിലവൂർ (+43 650 4002684), മജോൾ തോമസ് (+43 699 10059201) എന്നിവരെ  സമീപിക്കാവുന്നതാണ്.

https://bit.ly/41HYLKn എന്ന ലിങ്കിലൂടെ മത്സരാര്‍ത്ഥികള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Mollywood group dance competition for Parvati Malayalies in Vienna

More Stories from this section

family-dental
witywide