കള്ളപ്പണം വെളുപ്പിക്കല്‍: രാജ് കുന്ദ്രയുടെ 100 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വ്യവസായിയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയുടെ 97.79 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.

ശില്‍പ ഷെട്ടിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജുഹുവിലെ ഒരു ഫ്‌ലാറ്റ്, പൂനെയിലെ ഒരു ബംഗ്ലാവ്, രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇക്വിറ്റി ഷെയറുകളും കണ്ടുകെട്ടിയ വസ്തുവകകളില്‍ ഉള്‍പ്പെടുന്നു.

2002 ല്‍ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് 22 വര്‍ഷങ്ങള്‍ക്ക് ശേഷം നടപടി. 2017 ല്‍ ബിറ്റ്‌കോയിന്‍ നിക്ഷേപത്തിലൂടെ പ്രതിമാസം 10% ലാഭം തരാമെന്ന് കാണിച്ച് 6,600 കോടി രൂപ സ്വന്തമാക്കി മുങ്ങിയ കേസിലും ഇഡി അന്വേഷണം നടക്കുന്നുണ്ട്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വേരിയബിള്‍ ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വഴിയായിരുന്നു നിക്ഷേപം സ്വീകരിച്ചിരുന്നത്.

More Stories from this section

family-dental
witywide