ആറു മാസം കൊണ്ട് ബിവറേജസ് ജീവനക്കാരന്‍ തട്ടിയത് 81 ലക്ഷം; പരാതി

പത്തനംതിട്ട: ആറുമാസം കൊണ്ട് 81 ലക്ഷം രൂപ തട്ടിയെടുത്ത ബിവറേജസ് ജീവനക്കാരനെതിരെ പരാതി. കൂടലിലെ ബിവറേജസിന്റെ ചില്ലറ വില്‍പ്പനശാലയിലെ എല്‍ഡി ക്ലാര്‍ക്കായ അരവിന്ദിനെതിരെയാണ് പരാതി. 2023ജൂണ്‍ മുതല്‍ ആറ് മാസം കൊണ്ട് അരവിന്ദന്‍ 81 ലക്ഷം തട്ടിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

ബാങ്കില്‍ അടയ്ക്കാന്‍ കൊടുത്തുവിട്ട പണത്തില്‍ നിന്നാണ് മോഷ്ടിച്ചത്. ആറ് മാസത്തിനു ശേഷമാണ് തട്ടിപ്പ് കണ്ടെത്തിയത്. കൂടലിലെ ബിവറേജസിന്റെ ചില്ലറ വില്‍പ്പനശാല മാനേജരാണ് പരാതി നല്‍കിയത്. ശൂരനാട് സ്വദേശിയാണ് അരവിന്ദന്‍. ഇയാള്‍ ദിവസങ്ങളായി ജോലിക്കെത്തിയിട്ടില്ല.