
ന്യൂയോർക്ക്: മോനി വർഗീസ് (72) (ന്യു ഹൈഡ് പാർക്ക്-മെൽവിൽ, ലോങ്ങ് ഐലൻഡ്) അന്തരിച്ചു. പരേതനായ പി.ജി. ഈപ്പൻ (പൊൽകയിൽ കുടുംബം, പുത്തൻകാവ്), പരേതയായ ശോശാമ്മ ഈപ്പൻ (വിളനിലത്ത്, കോന്നി) എന്നിവരുടെ അഞ്ച് മക്കളിൽ നാലാമതായിരുന്ന മോനി കൂനൂരിലാണ് ജനിച്ചതും വളർന്നതും.
ബറോഡ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം കൂനൂരിലുള്ള പ്രൊവിഡൻസ് കോളേജ് ഫോർ വുമണിൽ അദ്ധ്യാപക ജീവിതം ആരംഭിച്ചു. സി.കെ. തോമസിന്റെയും (ചരുവിൽ പുതിയ വീട്, മാന്തുക, കുളനട), ശോശാമ്മ തോമസിന്റെയും (കൊച്ചുപാറയിൽ, തുമ്പമൺ) പുത്രൻ തോമസ് വർഗീസിനെ 1977 ൽ വിവാഹം കഴിച്ചു. അതേ വർഷം, അവർ ടാൻസാനിയ, കിഴക്കൻ ആഫ്രിക്ക, തുടർന്ന് നൈജീരിയ എന്നിവിടങ്ങളിലേക്ക് പോയി. അവിടെ മോനി ബയോളജിയിൽ തൻ്റെ അധ്യാപന ജീവിതം തുടർന്നു.
1986-ൽ, മോനിയും അമേരിക്കയിലെത്തി. ആദ്യം ബ്രൂക്ലിനിലും പിന്നീട് ലോംഗ് ഐലൻഡിലും സ്ഥിരതാമസമാക്കി. 1991-ൽ ഒരു സോണോഗ്രാഫർ ആയി ക്വീൻസ് ജനറൽ ഹോസ്പിറ്റലിൽ ജോലി ആരംഭിച്ചു. 2017 ജനുവരിയിൽ വിരമിച്ചു. ലോങ് ഐലൻഡിലെ സെന്റ് സ്റ്റീഫൻസ് സിറിയൻ ഓർത്തഡോക്സ് പള്ളിയിലെ അംഗമായിരുന്നു മോനി. വർഷങ്ങളോളം സൺഡേ സ്കൂൾ അധ്യാപികയും ഗായകസംഘ ഡയറക്ടറുമായിരുന്നു.
മക്കൾ: സൂസൻ, ഷെറിൾ. മരുമക്കൾ: റെജി, വിനി. പേരക്കുട്ടികൾ : അബിഗെയ്ൽ, മൈക്കൽ, ഓസ്റ്റിൻ, ക്രിസ്റ്റ്യൻ, ലൂക്ക് . സഹോദരങ്ങൾ: മേരി, വത്സല, ജോർജ്ജ്, ജോൺ.
പൊതുദർശനം, സർവീസ്: ഓഗസ്റ്റ് 22 വ്യാഴാഴ്ച, 4:00 pm – 8:00 pm: സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ലോംഗ് ഐലൻഡ്, 858 റൂസ്വെൽറ്റ് സ്ട്രീറ്റ്, ഫ്രാങ്ക്ലിൻ സ്ക്വയർ, ന്യൂയോർക്ക്.
സംസ്കാര ശുശ്രുഷ: ഓഗസ്റ്റ് 23 വെള്ളിയാഴ്ച, 9:00 am: സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ലോംഗ് ഐലൻഡ് തുടർന്ന് സംസ്കാരം സെൻ്റ് ചാൾസ് സെമിത്തേരി, കോൺക്ലിൻ അവന്യൂ, ഫാർമിംഗ്ഡെയ്ൽ, ന്യൂയോർക്ക്.
സജി ചെരുവിൽ തോമസ്