അനൂജയും ഹാഷിമും ഒരു വർഷത്തെ പരിചയം, നിരന്തരം ചാറ്റ് ചെയ്യാറുണ്ട്; കാർ മനഃപൂർവം ഇടിച്ചുകയറ്റിയെന്ന് സംശയം

അടൂർ: അധ്യാപിക‌യും സുഹൃത്തും അപകടത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏഴംകുളം പട്ടാഴിമുക്കിൽ കാർ ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അധ്യാപികയായ അനൂജ രവീന്ദ്രനും (37) സുഹൃത്ത് ഹാഷിനും (31) കൊല്ലപ്പെട്ടത്. ഇരുവരും തമ്മിൽ ഒരു വർഷത്തോളമായി പരിചയമെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇരുവരുടെയും ഫോൺ പരിശോധിച്ച ശേഷമാണു പൊലീസിന്റെ കണ്ടെത്തൽ.

കാറിൽനിന്നു ലഭിച്ച ഹാഷിമിന്റെ ‌2 ഫോണുകളും അനുജയുടെ ഒരു ഫോണും പൊലീസ് സൈബർ സെൽ വഴിയാണു പരിശോധിച്ചത്. ഇരുവരും ചാറ്റ് ചെയ്യാറുണ്ടെന്നും കണ്ടെത്തി. അപകടമുണ്ടാക്കിയ കാറും ലോറിയും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പരിശോധിച്ചു. കാർ മനഃപൂർവം ലോറിയിലേക്ക് ഇടിച്ചുകയറ്റിയതായാണ് പ്രാഥമിക നി​ഗമനം.

കാർ അമിത വേഗത്തിൽ തെറ്റായ ദിശയിലൂടെ ലോറിയിലേക്കു വന്നിടിക്കുകയായിരുന്നുവെന്നും എംവിഡി കരുതുന്നു. കാറിന്റെ ബ്രേക്ക് ഉപയോഗിച്ചില്ലെന്നും ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്നും പരിശോധനയിൽ വ്യക്തമായി.

more details of school teacher anuja and her boy friend accident death