
റോം: യൂറോപ്പിലെ ഏറ്റവും പ്രായംകൂടിയ കന്യാസ്ത്രീ സിസ്റ്റർ സെരഫീന 111-ാം വയസിൽ അന്തരിച്ചു. റോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇറ്റലിയിലെ അബ്രൂസോ റീജനിലുള്ള ലാൻചിയാനോയിൽ 1913 ഏപ്രിൽ 17ന് ജനിച്ച അവരുടെ ജനന നാമം അന്നല മോർജ എന്നായിരുന്നു. 88 വർഷങ്ങൾക്കു മുൻപ് 19-ാം വയസ്സിൽ ‘മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ്’ എന്ന സന്യാസ സമൂഹത്തിൽ ചേർന്നു. സന്യാസവ്രതം സ്വീകരിച്ചപ്പോൾ സിസ്റ്റർ സെരഫീന എന്ന പേര് സ്വീകരിച്ചു.
1952 ൽ റോമിലെ ജനറലേറ്റ് ഹൗസിൽ സേവനത്തിനായി അധികൃതർ നിയോഗിച്ചു. രണ്ട് ലോകമഹായുദ്ധങ്ങളെ അതിജീവിച്ച സിസ്റ്റർ സെരഫീനയ്ക്ക് ജീവിതകാലയളവിൽ പത്തിലധികം മാർപ്പാപ്പാമാരെ കാണുവാൻ കഴിഞ്ഞു . ഇവരുടെ ഇരട്ടസഹോദരിയായിരുന്ന മൊഡെസ്റ്റയും സന്യാസജീവിതമാണ് നയിച്ചിരുന്നത്. സിസ്റ്റർ മോഡസ്റ്റ 2011 ൽ 98-ാം വയസ്സിലാണ് മരിച്ചത്.
Most ages nun in Europe sister serafina dies in 111