
കൊച്ചി: വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും ദാരുണാന്ത്യം. നായരമ്പലം സ്വദേശികളായ കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ ആൽവിൻ (12) എന്നിവരാണ് മരിച്ചത്. ബിന്ദുവിന്റെ ഭർത്താവ് ക്ലെയ്സന് പരിക്കേറ്റു. ഇദ്ദേഹം ചികിത്സയിലാണ്.
ബന്ധുവീട്ടിൽ നിന്ന് തിരികെ പോകും വഴിയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. വിദേശത്തുള്ള ക്ലെയ്സൺ, ആൽവിന്റെ ആദ്യ കുർബാനയിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്.