
കോയമ്പത്തൂര്‍: നാലു മാസം പ്രായമുള്ള കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ച് യുവതി. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ചത്. കോയമ്പത്തൂരില്‍ വെച്ചാണ് സംഭവം. തിരക്കുള്ള ബസില്‍ കയറിയ യുവതി കുഞ്ഞിനെ ഇരിക്കുകയായിരുന്നു ഒരു സ്ത്രീയെ ഏല്‍പ്പിച്ചു. ഇറങ്ങാന്‍ നേരം തിരികെ വാങ്ങാമെന്ന് പറഞ്ഞാണ് കുഞ്ഞിനെ നല്‍കിയത്. എന്നാല്‍ അടുത്ത സ്റ്റേഷനില്‍ യുവതി ഇറങ്ങിപ്പോവുകയായിരുന്നു.
കുഞ്ഞിന്റെ അമ്മയെ കാണാതെ വന്നതോടെ കുഞ്ഞിനെ പിടിച്ചിരുന്ന സ്ത്രീ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കുഞ്ഞിനെ തേടി അച്ഛന്‍ സ്ഥലത്തെത്തുകയായിരുന്നു. തൃശ്ശൂര്‍ സ്വദേശിയാണ് കുഞ്ഞിനെ തേടിയെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇയാള്‍ വാര്‍ത്ത അറിഞ്ഞത്. കുഞ്ഞിന്റെ അച്ഛന്‍ കുഞ്ഞിനെ തിരികെ വീട്ടിലേക്ക് കൊണ്ടുപോയി.
തൃശൂര്‍ സ്വദേശിയും യുവതിയും പ്രണയിച്ച് വിവാഹിതരായവരാണ്. ബന്ധുക്കള്‍ പ്രണയത്തെ എതിര്‍ത്തിരുന്നതായും വിവാഹിതരായ ഇവര്‍ കോയമ്പത്തൂരില്‍ താമസിച്ച് വരികയായിരുന്നുവെന്നും പൊലീസ് പറയുന്നു. അടുത്തിടെയുണ്ടായ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവാവ് തൃശൂരിലേക്ക് തിരികെ പോയിരുന്നു. തുടര്‍ന്ന് യുവതി വിഷാദത്തിലേക്ക് പോകുകയും കുഞ്ഞിനെ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഇരുവീട്ടുകാരും തമ്മിലുള്ള ചര്‍ച്ചക്ക് വഴിയൊരുക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.










