യുഎസിൽ അടച്ചിട്ട കാറിനുള്ളില്‍ മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം; അമ്മ അറസ്റ്റിൽ

കലിഫോർണിയ: അനാഹൈമിൽ അടച്ചിട്ട കാറിലെ ചൂട് മൂലം മൂന്നു വയസ്സുകാരി മരിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മ സാന്ദ്ര ഹെർണാണ്ടസിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഫാഷൻ ലെയ്‌നിലെ 1300 ബ്ലോക്കിൽ കാറിനുള്ളിൽ അമ്മയെയും കുട്ടിയെയും അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അന്വേഷണത്തിൽ വാഹനത്തിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികൾ പൊലീസ് കണ്ടെടുത്തു.സാന്ദ്രയ്ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയക്ക് കേസെടുത്തു.

നാഷണൽ വെതർ സർവീസ് പറയുന്നതനുസരിച്ച്, ചൂടുള്ള ദിവസങ്ങളിൽ കാറിനുള്ളിലെ താപനില, പുറത്തെ താപനിലയേക്കാൾ 20 മുതൽ 40 ഡിഗ്രി വരെ ഉയരനാണ് സാധ്യത. വാഹനത്തിനുള്ളിലെ ചൂട് മൂലം കഴിഞ്ഞ വർഷം 29 കുട്ടികൾ മരിച്ചതായി നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ റിപ്പോർട്ട് ചെയ്തു. കുട്ടികളുടെ ശരീര താപനില മുതിർന്നവരേക്കാൾ മൂന്നോ അഞ്ചോ മടങ്ങ് വേഗത്തിൽ ഉയരുകയും 104 ഡിഗ്രിയിൽ എത്തുമ്പോൾ മാരകമായി മാറുകയും ചെയ്യുമെന്ന് ഫെഡറൽ ഏജൻസി പറയുന്നു.

More Stories from this section

family-dental
witywide