കേരളത്തിന്റെ ആഭിമാനതീരം തൊട്ട മദര്‍ഷിപ്പ് ഇന്ന് യാത്ര പറയും, ഇനി കൊളംബോയ്ക്ക്

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖത്ത് എത്തിയ മദര്‍ഷിപ്പ് ഇന്ന് തീരംവിടും. കപ്പലില്‍ നിന്ന് കണ്ടെയ്നര്‍ ഇറക്കുന്നത് പുരോഗമിക്കുകയാണ്. ഇത് കഴിഞ്ഞാലുടന്‍ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ തീരം വിടും. ആകെ 1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക.

ആയിരത്തിലേറെ കണ്ടെയ്നറുകള്‍ ഇതുവരെ ഇറക്കിക്കഴിഞ്ഞു.പുതിയ തുറമുഖമായതിനാല്‍ ട്രയല്‍ റണ്ണില്‍ കണ്ടെയ്നറുകള്‍ സാവധാനത്തിലാണിറക്കിയത്. ഇതുമൂലം കപ്പലിന്റെ മടക്കയാത്ര ഒരു ദിവസം കൂടി നീണ്ടിരുന്നു. 607 കണ്ടെയ്നറുകള്‍ തിരികെ കയറ്റിയ ശേഷം റീ പൊസിഷന്‍ ചെയ്യുന്ന ജോലിയും പൂര്‍ത്തിയാക്കിയാകും കപ്പല്‍ വിഴിഞ്ഞത്തോട് വിട പറയുക.

More Stories from this section

family-dental
witywide